Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല ഒാണാഘോഷം

ജില്ല ഒാണാഘോഷം തുടങ്ങി

text_fields
bookmark_border
തൃശൂർ: പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ നടന്ന മേളപ്പെരുക്കത്തോടെ ജില്ല ഒാണാഘോഷത്തിന് വർണാഭ തുടക്കം. മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഒാണക്കാലത്ത് വിപണിയിൽ സർക്കാർ ഫലപ്രദമായി ഇടപെട്ടതിനാൽ വിലക്കയറ്റം ഇല്ലാതായെന്ന് ഇരു മന്ത്രിമാരും അവകാശപ്പെട്ടു. േമയർ അജിത ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. എം.പിമാരായ സി.എൻ. ജയദേവൻ, പി.കെ. ബിജു, എം.എൽ.എമാരായ കെ. രാജൻ, കെ.വി. അബ്ദുൽഖാദർ, മുരളി പെരുനെല്ലി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, നഗരസഭ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, സംഗീത സംവിധായകൻ വിദ്യാധരൻ, കൗൺസിലർ എം.എസ്. സമ്പൂർണ എന്നിവർ സംസാരിച്ചു. കലാമണ്ഡലം ഗോപിയാശാൻ, കലാമണ്ഡലം ക്ഷേമാവതി, പെരുവനം കുട്ടൻ മാരാർ എന്നിവരെ ആദരിച്ചു. കലക്ടർ ഡോ. എ. കൗശിഗൻ സ്വാഗതവും സി.വി. സജൻ നന്ദിയും പറഞ്ഞു. ഗായകൻ ഫ്രാേങ്കായും സംഘവും സംഗീത പരിപാടി അവതരിപ്പിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിൽ സൗഹൃദ വടംവലി മത്സരവും നടന്നു. മന്ത്രി വി.എസ്. സുനിൽകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, കൗൺസിലർമാരായ ജോൺ ഡാനിയേൽ, എം.എസ്. സമ്പൂർണ, പ്രേമ കുമാരൻ, രജനി ബിജു, ശാന്ത അപ്പു എന്നിവരടങ്ങിയ ജനപ്രതിനിധികളുടെ ടീമിനായിരുന്നു വിജയം.
Show Full Article
TAGS:LOCAL NEWS 
Next Story