Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫയർസ്​റ്റേഷന്​ ആധുനിക...

ഫയർസ്​റ്റേഷന്​ ആധുനിക വാഹനം ലഭ്യമാക്കും ^ മന്ത്രി സുനിൽകുമാർ

text_fields
bookmark_border
ഫയർസ്റ്റേഷന് ആധുനിക വാഹനം ലഭ്യമാക്കും - മന്ത്രി സുനിൽകുമാർ തൃശൂർ: ഗാരേജ് പണി പൂർത്തിയായാൽ തൃശൂർ ഫയർസ്റ്റേഷന് ആധുനിക സംവിധാനങ്ങളുള്ള പുതിയ വാഹനം ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. തൃശൂർ ഫയർസ്റ്റേഷന് ലഭിച്ച പുതിയ ഫയർ എൻജി​െൻറ ഫ്ലാഗ് ഒാഫ് നിർവഹിക്കുകയായിരുന്നു മന്ത്രി. സ്ഥലം കണ്ടെത്തിക്കഴിഞ്ഞാൽ പുഴക്കൽപാടത്ത് പുതിയ ഫയർസ്റ്റേഷൻ സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കും. മന്ത്രിയുടെ ആസ്തി വികസനഫണ്ടിൽനിന്ന് അനുവദിച്ച ആറര ലക്ഷം രൂപ ചെലവിട്ടാണ് പുതിയ ഗാരേജ് നിർമിക്കുന്നത്. ഇ-ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. നിർമാണപ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. ഉൾവഴികളിലൂടെ പോകാനാവുന്ന മിനി ഫയർ ട​െൻറ് വാഹനമാണ് ലഭിച്ചത്. ചടങ്ങിൽ സ്റ്റേഷൻ ഒാഫിസർ എ.എൽ. ലാസർ അധ്യക്ഷത വഹിച്ചു. കേരള ഫയർ അസോസിയേഷൻ മേഖല വൈസ് പ്രസിഡൻറ് ബി. ഹരികുമാർ, അസി. സ്റ്റേഷൻ ഒാഫിസർ പി. ഷംസുദ്ദീൻ, അസോസിയേഷൻ ലോക്കൽ കൺവീനർ കെ.എസ്. നവീൻ തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story