Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാഹോദര്യ സമ്മേളനം

സാഹോദര്യ സമ്മേളനം

text_fields
bookmark_border
വടക്കേക്കാട്: ജമാഅത്തെ ഇസ്ലാമി വടക്കേക്കാട് ഏരിയ സമിതി ഓണം-പെരുന്നാൾ സംഘടിപ്പിക്കും. ബുധനാഴ്ച വൈകീട്ട് നാലിന് പുന്നയൂർക്കുളം അൻസാർ വനിതാ കോളജിൽ നടക്കുന്ന സമ്മേളനത്തിൽ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഫാ. ഡേവിസ് ചിറമ്മൽ, ശംസുദ്ദീൻ നദ്വി എന്നിവർ സംസാരിക്കും. സൗഹൃദ കിറ്റ് വിതരണം വടക്കേക്കാട്: കെ.പി. മുഹമ്മദ് കുട്ടി മാസ്റ്റർ ഫൗണ്ടേഷ​െൻറ സഹകരണത്തോടെ എസ്.ഐ.ഒ നായരങ്ങാടി യൂനിറ്റ് 43 നിർധന കുടുംബങ്ങൾക്ക് ഓണം-പെരുന്നാൾ സൗഹൃദ കിറ്റ് വിതരണം ചെയ്തു ഏരിയ പ്രതിനിധി ലുഖ്മാൻ അരിമ്പൂരയിൽ, യൂനിറ്റ് പ്രസിഡൻറ് മബ്റൂഖ്, സാലി, അബ്ബാസ് മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി പള്ളിയങ്കണത്തിൽ സ്നേഹോത്സവം വടക്കേക്കാട്: ഓണാഘോഷത്തി​െൻറ ഭാഗമായി വൈലത്തൂർ ഇടവക കുടുംബ കൂട്ടായ്മ 'ഒരു നാട് ഒരു ദേശം ഒരു ജനത' സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന സ്നേഹോത്സവം ചൊവ്വാഴ്ച നായരങ്ങാടിയിലെ സ​െൻറ് സിറിയക് പള്ളി അങ്കണത്തിൽ നടക്കും. വൈലത്തൂരിലെ എല്ലാ സമുദായക്കാരും കുടുംബത്തോടെ ഒത്തുകൂടുന്ന ഉത്സവത്തിന് മന്ത്രിയും എം.എൽ.എയും ക്ഷണിതാക്കളാണ്. 11.30ന് ഓണസദ്യ. തുടർന്ന് തായംകളി ഉൾപ്പെടെ ഗ്രാമീണ കളികൾ അരങ്ങേറും. രണ്ടായിരം പേർക്കുള്ള സദ്യയൊരുക്കുന്നത് കൂട്ടായ്മയിലെ അംഗങ്ങളാണ്. വാർത്തസമ്മേളനത്തിൽ ഫാ. ഡേവിസ് ചിറമ്മൽ, ജനറൽ കൺവീനർ ലൂക്കോസ് തലക്കോട്ടൂർ, സ്വീകരണ വിഭാഗം കൺവീനർ കെ.ജെ. ജയിംസ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story