Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിലാവെട്ടത്തിൽ മുൻ...

'നിലാവെട്ട'ത്തിൽ മുൻ എം.എൽ.എമാർക്ക്​ ആദരം

text_fields
bookmark_border
കുന്നംകുളം: സീനിയർ ഗ്രൗണ്ടിൽ നടക്കുന്ന 'നിലാവെട്ടം' ഒാണാഘോഷ പരിപാടിയിൽ മുൻ എം.എൽ.എമാരെ ആദരിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മന്ത്രി എ.സി. മൊയ്തീൻ, മുൻ എം.എൽ.എമാരായ കെ.പി. വിശ്വനാഥൻ, എൻ.ആർ. ബാലൻ, ടി.വി. ചന്ദ്രമോഹൻ, നഗരസഭ മുൻ ചെയർമാൻ കെ.സി. ബാബു എന്നിവർ സംസാരിച്ചു. എം.എൻ. സത്യൻ സ്വാഗതവും ബിജു സി. ബേബി നന്ദിയും പറഞ്ഞു. ഹരീഷ് പശുപതിയുടെ ചാക്യാര്‍കൂത്തും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തിൽ ട്രിപ്പിള്‍ തായമ്പകയും അരങ്ങേറി. തിരുവോണനാളിൽ വൈകീട്ട് 6.30ന് കലാമണ്ഡലം ഗീതാനന്ദനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളലും 7.30ന് കേരള പൊലീസ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും നടക്കും. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കുന്നംകുളം പോപ്പുലര്‍ ക്ലബി​െൻറ നേതൃത്വത്തില്‍ ഓണത്തല്ല് നടക്കും. രാത്രി ഏഴിന് ജയരാജ് വാര്യരുടെ കാരിക്കേച്ചറും 7.45ന് ഇടക്കൊച്ചി സലിംകുമാര്‍ അവതരിപ്പിക്കുന്ന 'സ്വര്‍ഗത്തില്‍നിന്നൊരു വാട്ട്സ്ആപ്പ്' കഥാപ്രസംഗവും നടക്കും. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഓണത്തല്ല്, രാത്രി ഏഴിന് കലാമണ്ഡലം മേജര്‍സെറ്റ് ഒരുക്കുന്ന കഥകളി ദുര്യോധനവധം, വ്യാഴാഴ്ച വൈകീട്ട് കുന്നംകുളം മേഖലയിലെ വിവിധ തലങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ചവരെ ആദരിക്കൽ, 6.30ന് കലാമണ്ഡലം ഒരുക്കുന്ന 'നൃത്തശില്‍പങ്ങള്‍' എന്നിവ നടക്കും. 7.30ന് സിനിമാറ്റിക് ഡാന്‍സ് ഫെസ്റ്റ് ഉണ്ടാകും. ഞായറാഴ്ച വൈകീട്ട് ആറിന് സമാപന സമ്മേളനവും രാത്രി ഏഴിന് കൊച്ചിന്‍ ഹീറോസ് അവതരിപ്പിക്കുന്ന മെഗാ കോമഡി ആൻഡ് മ്യൂസിക് ഷോയും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story