Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅറിവ്...

അറിവ് വികസിക്കാത്തവരാണ് അധികാരത്തിൽ ^നന്ദാത്മജാനന്ദ സ്വാമി

text_fields
bookmark_border
അറിവ് വികസിക്കാത്തവരാണ് അധികാരത്തിൽ -നന്ദാത്മജാനന്ദ സ്വാമി വടക്കേക്കാട്: അറിവുകൾ വികസിക്കാത്തവർ അധികാരത്തിലെത്തിയത് നാടി​െൻറ ഗതികേടായെന്ന് 'പ്രബുദ്ധ കേരളം' പത്രാധിപർ നന്ദാത്മജാനന്ദ സ്വാമി. ഞമനേങ്ങാട് ഭഗവതി ക്ഷേത്രം വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർജിച്ചെടുത്ത അറിവുകൾ സമൂഹത്തിന് സമർപ്പിക്കാനുള്ളതാണെന്ന മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമി​െൻറ വീക്ഷണം അനുകരിക്കപ്പെടണം. അമ്പലങ്ങൾ ആളുകൾക്ക് ആശ്വാസകേന്ദ്രമാകണം. മനസ്സിനെ ശുദ്ധീകരിക്കാൻ കഴിയുന്നതാകണം അനുഷ്ഠാനങ്ങളെന്നും സ്വാമി പറഞ്ഞു. പൈറ്റാംകുളത്ത് വിജയൻ അധ്യക്ഷത വഹിച്ചു. വി.എൻ. ഭാസ്കരൻ എൻ.ആർ. രാജേഷ് മുകുന്ദപണിക്കർ എന്നിവർ സംസാരിച്ചു. ചേമ്പിൽ രമേഷ്, രഞ്ജിത്ത്, വിനോദ്, പ്രമോദ് കണ്ടമ്പുള്ളി എന്നിവർ നേതൃത്വം നൽകി. 'അമ്മക്കൊരു പുടവ' പദ്ധതി വടക്കേക്കാട്: കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം ഭരണസമിതിയുടെ 'അമ്മക്കൊരു പുടവ' പദ്ധതിയിൽ 60 വയസ്സ് പിന്നിട്ട 150 അമ്മമാരെ ഉത്രാടനാളിൽ ഓണപ്പുടവ നൽകി ആദരിച്ചു. വിമലാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് പ്രമോദ് കിളിയംപറമ്പിൽ, കെ. സുരേന്ദ്രൻ, ഭാസ്കരൻ മടപ്പാട്ട് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story