Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉത്രാട കാഴ്ചക്കുല...

ഉത്രാട കാഴ്ചക്കുല സമര്‍പ്പണം ഇന്ന്; നാളെ ഓണപ്പുടവ സമര്‍പ്പണവും തിരുവോണ സദ്യയും

text_fields
bookmark_border
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം ഞായറാഴ്ച. രാവിലെ ശീവേലിക്ക് ശേഷം ഏഴോടെ കൊടിമരത്തിന് സമീപം അരിമാവണിഞ്ഞ നാക്കിലയില്‍ ക്ഷേത്രം മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരി ആദ്യ കാഴ്ചക്കുല സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ഭരണസമിതി അംഗങ്ങള്‍, കീഴ്ശാന്തിമാര്‍ എന്നിവരും ഭക്തരും കുലകള്‍ സമര്‍പ്പിക്കും. രാത്രി അത്താഴപൂജ കഴിഞ്ഞ് നട അടക്കുന്നതുവരെ കാഴ്ചക്കുല സമര്‍പ്പണം തുടരും. കാഴ്ചക്കുലകളില്‍ ഒരുഭാഗം ദേവസ്വത്തിലെ ആനകള്‍ക്ക് നല്‍കും. ഒരുഭാഗം തിരുവോണ നാളിലെ ഓണസദ്യയുടെ പഴംപ്രഥമനായി മാറ്റിവെക്കും. ശേഷിക്കുന്ന കുലകള്‍ ഭക്തര്‍ക്ക് ലേലം ചെയ്യും. തിങ്കളാഴ്ച തിരുവോണനാളില്‍ ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണ ചടങ്ങ് നടക്കും. പുലർച്ചെ 4.30ഓടെ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആദ്യ ഓണപ്പുടവ സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമര്‍പ്പിക്കും. രാവിലെ ഉഷപൂജ വരെയാണ് പുടവ സമര്‍പ്പണം. തിരുവോണ നാളില്‍ മേല്‍ശാന്തി നമസ്‌കാര സദ്യ നിവേദിക്കും. തിരുവോണ ദിനത്തില്‍ രാവിലെയും വൈകീട്ടും മേളത്തോടെ മൂന്നാനകളോടു കൂടിയ കാഴ്ചശീവേലിയുണ്ട്. രാവിലെ ഗജരത്‌നം പത്മനാഭനും ഉച്ചകഴിഞ്ഞ് വലിയ കേശവനും രാത്രി ഇന്ദ്രസെന്നും കോലമേറ്റും. തിരുവോണനാളില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് പായസവും നാല് തരം കറികളുമടങ്ങിയ ഓണസദ്യ നല്‍കും. പതിനായിരത്തോളം പേര്‍ക്ക് സദ്യ ഒരുക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story