Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണ്ണുത്തി^വടക്കഞ്ചേരി...

മണ്ണുത്തി^വടക്കഞ്ചേരി ദേശീയപാത: അറ്റകുറ്റപ്പണി രണ്ടാഴ്​ചക്കകം പൂർത്തിയാക്കും ^കലക്​ടർ

text_fields
bookmark_border
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത: അറ്റകുറ്റപ്പണി രണ്ടാഴ്ചക്കകം പൂർത്തിയാക്കും -കലക്ടർ തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ തകരാറുകൾ രണ്ടാഴ്ചക്കകം പരിഹരിക്കുമെന്ന് കലക്ടർ ഡോ. എ. കൗശിഗൻ. രണ്ടിടത്ത് മണ്ണിടിച്ചിൽ ഉൾപ്പെടെ 12 സ്ഥലത്ത് റോഡിന് വലിയ തകരാർ കണ്ടെത്തിയിട്ടുണ്ട്. രണ്ടിടത്ത് വെള്ളക്കെട്ട് നീക്കി പാതയോരത്തെ വയലുകൾ കൃഷിയോഗ്യമാക്കി. അതേസമയം, ദേശീയപാത നിർമാണ തൊഴിലാളികൾ നടത്തുന്ന സമരത്തെക്കുറിച്ച് അറിയില്ലെന്നും കലക്ടർക്ക് ഇടപെടാവുന്ന വിഷയമല്ല അതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. ദേശീയപാത 47ൽ മണ്ണുത്തി-വടക്കേഞ്ചരി മേഖലക്കു പുറമെ ദേശീയപാത 17ൽ ചേറ്റുവ ഭാഗത്തും വലിയ തകർച്ചയുണ്ട്. തൃശൂർ-കുന്നംകുളം പാതയിൽ പുഴയ്ക്കലാണ് റോഡ് തകർച്ച മൂലം കുരുക്ക് അനുഭവപ്പെടുന്ന മറ്റൊരു സ്ഥലം. മണ്ണുത്തി-വടക്കഞ്ചേരി ഭാഗത്തെ തകർച്ച ഗൗരവമുള്ളതാണ്. മഴ കാരണം കുറച്ച് ദിവസങ്ങളായി അറ്റകുറ്റപ്പണി നടന്നിട്ടില്ലെന്നും കലക്ടർ പറഞ്ഞു. ഒാണക്കാലവും റോഡ് തകർച്ചയും കണക്കിലെടുത്ത് മണ്ണുത്തി-വടക്കഞ്ചേരി സെക്ടറിൽ പകൽ സമയത്ത് കണ്ടെയ്നർ ലോറി പോലുള്ള ഭാരം കൂടിയ വാഹനങ്ങൾ നിയന്ത്രിക്കണമെന്ന് വാർത്താസമ്മേളനത്തിൽ പെങ്കടുത്ത കെ. രാജൻ എം.എൽ.എ നിർദേശിച്ചു. പാലക്കാട് കലക്ടറുമായി ഇക്കാര്യത്തിൽ തൃശൂർ കലക്ടർ ചർച്ച നടത്തണം. ഭാരവാഹനങ്ങൾ പകൽ വഴി തിരിച്ചു വിടുകയോ പകൽ മണ്ണുത്തിയിലോ വടക്കഞ്ചേരിയിലോ യാത്ര നിർത്തിയിടാൻ നിർദേശിക്കുകയോ വേണം. അല്ലാത്തപക്ഷം ഒാണക്കാലത്ത് ഇതുവഴിയുള്ള യാത്ര കൂടുതൽ ദുരിതമാകുമെന്നും എം.എൽ.എ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story