Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിരൂപതക്ക്​ അപൂർവ...

അതിരൂപതക്ക്​ അപൂർവ നേട്ടം; സഹായ മെത്രാനായി ഫാ. ടോണി നീലങ്കാവിലും

text_fields
bookmark_border
തൃശൂർ: സഹായമെത്രാൻ മാർ. റാഫേൽ തട്ടിലി​െൻറ സേവനം രാജ്യവ്യാപകമാക്കിയതിനൊപ്പം പുതിയൊരു സഹായമെത്രാനെക്കൂടി അതിരൂപതയിൽ നിയമിച്ചു. ഫാ. ഡോ. ടോണി നീലങ്കാവിലാണ് പുതിയ സഹായമെത്രാൻ. അതിരൂപതയുടെ മേരിമാത മേജർ സെമിനാരി റെക്ടറായി പ്രവർത്തിക്കുകയായിരുന്നു ഫാ. ടോണി നീലങ്കാവിൽ. ഇതോടെ, ഒരേസമയം രണ്ട് സഹായമെത്രാന്മാരുള്ള എറണാകുളം അതിരൂപതയുടെ സവിശേഷത തൃശൂരിലുമായി. ദീർഘകാലം തൃശൂർ അതിരൂപതയുടെ അൽമായ നേതൃത്വ ശുശ്രൂഷയിൽ നിറഞ്ഞുനിന്ന ഷെവലിയാർ പ്രഫ. എൻ.എ. ഔസേപ്പി​െൻറയും മേരിയുടെയും പുത്രനായി 1967 ജൂലൈ 23നാണ് ഫാ. ടോണി നീലങ്കാവിൽ ജനിച്ചത്. ആനി, ജോഷി, ഡോ. ബെന്നി, ഡെന്നി എന്നിവരാണ് സഹോദരങ്ങൾ. ഒല്ലൂർ സ​െൻറ് റാഫേൽസ്, മണ്ണുത്തി ഡോൺ ബോസ്കോ, ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തൃശൂർ സ​െൻറ് തോമസ് കോളജിൽ പഠനത്തിനുശേഷം 1984 ജൂൺ ഒന്നിന് സെമിനാരിയിൽ ചേർന്നു. വടവാതൂർ സ​െൻറ് തോമസ് അേപ്പാസ്തലിക് സെമിനാരിയിൽ വൈദിക പരിശീലനം പൂർത്തിയാക്കി. 1993 ഡിസംബർ 27ന് തൃശൂർ ലൂർദ് കത്തീഡ്രൽ ഫൊറോന പള്ളിയിൽ മാർ ജോസഫ് കുണ്ടുകുളത്തിൽനിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. ഒല്ലൂർ, പാലയൂർ എന്നിവിടങ്ങളിൽ അസി.വികാരിയായി സേവനമനുഷ്ഠിച്ചു. െബൽജിയത്തിലെ ലുവെയ്ൻ സർവകലാശാലയിൽനിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തൃശൂർ മേരിമാത മേജർ സെമിനാരി പ്രഫസർ, സീറോ മലബാർ സഭയുടെ ദൈവശാസ്ത്ര കമീഷൻ അംഗം, മഞ്ഞക്കുന്ന് േപ്രാ വികാരി, നാടാംപാടം പ്രീസ്റ്റ് ഇൻ-ചാർജ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിെല സഹായ മെത്രാനായ മാർ റാഫേൽ തട്ടിലിനെ നേരത്തെ ഇന്ത്യയിലെ അേപ്പാസ്തലിക് വിസിറ്റേറ്ററായി മാർപാപ്പ നിയമിച്ചിരുന്നു. അദ്ദേഹത്തിനു രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ േപ്രഷിത പ്രവൃത്തികൾക്കും ശുശ്രൂഷകൾക്കും കൂടുതൽ സമയവും സൗകര്യവും നൽകാനാണ് മറ്റൊരു സഹായമെത്രാനെകൂടി നിയമിച്ചത്. മാർ റാഫേൽ തട്ടിൽ ബസിലിക്ക ഇടവകാംഗമാണ്. പുതിയ സഹായമെത്രാൻ ഫാ. ടോണി നീലങ്കാവിൽ കത്തീഡ്രൽ ഇടവകക്കാരനും. പുതിയ സഹായമെത്രാ​െൻറ മെത്രാഭിഷേകവും സ്ഥാനാരോഹണ ചടങ്ങുകളും നവംബറിൽ നടക്കും. ഫാ. ടോണി നീലങ്കാവിൽ ഉത്തര ആഫ്രിക്കയിലെ മസുകാബ രൂപതയുടെ സ്ഥാനിക മെത്രാനായും പ്രവർത്തിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story