Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഞ്ഞൂറ്​ കുട്ടികൾക്ക്​ ...

അഞ്ഞൂറ്​ കുട്ടികൾക്ക്​ ഒരു പാചകത്തൊഴിലാളി; ദുരിതമെന്ന്​ സംഘടന

text_fields
bookmark_border
തൃശൂർ: സംസ്ഥാനത്തെ സ്കൂളുകളിലെ പാചക തൊഴിലാളികൾ തൊഴിൽപരമായും വേതനത്തി​െൻറ കാര്യത്തിലും കടുത്ത ദുരിതത്തിലാണെന്ന് എ.െഎ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്ത സ്കൂൾ പാചകത്തൊഴിലാളി യൂനിയൻ. പാചക തൊഴിലാളികളെ സ്കൂൾ ജീവനക്കാരായി അംഗീകരിച്ചിട്ടില്ല. 500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളിയെന്ന അനുപാതം കടുത്ത പ്രശ്നം സൃഷ്ടിക്കുകയാണെന്നും സംസ്ഥാന സെക്രട്ടറി പി.ജി. മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒഡിഷയും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ മാതൃക നടപടി സ്വീകരിക്കുേമ്പാൾ വിദ്യാഭ്യാസ രംഗത്ത് ഏറെ പുരോഗതി കൈവരിച്ച കേരളത്തിൽ പാചക തൊഴിലാളികൾ അശരണരാണ്. 30,000ൽ അധികം തൊഴിലാളികൾ ഉള്ളതിൽ 12,664 പേർക്ക് മാത്രമാണ് സർക്കാർ വേതനം അനുവദിക്കുന്നത്. അധികമുള്ളവർക്ക് അംഗീകാരമുള്ളവർ കിട്ടുന്നത് വീതിച്ചു കൊടുക്കുകയാണ്. തൊഴിലാളികളുടെ വേതനം തൊഴിലാളികളെക്കൊണ്ട് കൊടുപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂനിയൻ ജില്ല സമ്മേളനം ഇൗമാസം ഒമ്പതിന് കെ.കെ. വാര്യർ ഹാളിൽ ചേരും. എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘടനം ചെയ്യും. സി.പി.െഎ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് മുഖ്യാതിഥിയാവും. പ്രക്ഷോഭ പരിപാടികൾ സമ്മേളനം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മോഹനൻ പറഞ്ഞു. ജില്ല പ്രസിഡൻറ് സി.യു. ശാന്ത, സെക്രട്ടറി വി.കെ. ലതിക, വൈസ് പ്രസിഡൻറുമാരായ രേണുക സുരേഷ്ബാബു, ശോഭ സുബ്രഹ്മണ്യൻ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story