Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസിനിമാ അഭിനേതാക്കൾ...

സിനിമാ അഭിനേതാക്കൾ പ​െങ്കടുക്കുന്ന ആ​േഘാഷരാവ്​ 15ന്​

text_fields
bookmark_border
തൃശൂർ: കാരുണ്യ പ്രവർത്തനങ്ങൾക്ക് ധനശേഖരണത്തിനായി ഗുഡ്നൈറ്റ് ക്രിയേഷൻസ് ഒരുക്കുന്ന ആഘോഷരാവ് ഇൗമാസം 15ന് പുഴയ്ക്കൽ ലുലു കൺവെൻഷൻ സ​െൻററിൽ നടക്കും. ചലച്ചിത്ര നടീ നടൻമാർ പെങ്കടുക്കുന്ന ചടങ്ങിൽ മുതിർന്ന അഭിനേതാക്കളേയും ബിസിനസ് രംഗത്തെ പ്രമുഖരെയും ആദരിക്കുമെന്ന് ഷോ ഡയറക്ടർ നടൻ ഇടവേള ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. യുവതികൾക്കായി െഎശ്വര്യ റാണി, വീട്ടമ്മമാർക്കായി മലയാളി മങ്ക മത്സരങ്ങളുണ്ട്. കേരള തനിമയിലാണ് മത്സരങ്ങൾ നടത്തുക. വിജയികൾക്ക് ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനം അര ലക്ഷവുമാണ്. സിനിമാ അഭിനേതാക്കളും മറ്റ് കലാകാരന്മാരും പെങ്കടുക്കുന്ന കലാവിരുന്നുമുണ്ട്. 50 വിദ്യാർഥികൾക്ക് പഠന സഹായം കൂടാതെ ഒരു നിർധന വിദ്യാർഥിക്ക് വീടുണ്ടാക്കി കൊടുക്കും. കലാസന്ധ്യയിൽനിന്നുള്ള ലാഭത്തിൽ അധികവും കാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കും. വൈകീട്ട് ആറിന് തുടങ്ങുന്ന പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. വാർത്താസമ്മേളനത്തിൽ സെലിബ്രിറ്റി കോഒാഡിനേറ്റർ ഷാജി തോമസ്, മാനേജിങ് ഡയറക്ടർ ഫിബിൻ ജോസഫ്, ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ അജീഷ് ആേൻറാ ഡൊമിനിക്, മാർക്കറ്റിങ് ഒാഫിസർ സോണി റോയ്, മോഡൽ ടിൻറു തോമസ് എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story