Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദലിത് യുവാവി​െൻറ...

ദലിത് യുവാവി​െൻറ ആത്​മഹത്യക്ക്​ കാരണം കൊള്ളപ്പലിശക്കാര​െൻറ ഭീഷണിയെന്ന്​ ബന്ധുക്കൾ

text_fields
bookmark_border
ചാവക്കാട്: കുരഞ്ഞിയൂരിൽ ദലിത് യുവാവ് ആത്മഹത്യ ചെയ്യാൻ കാരണം കൊള്ളപ്പലിശക്കാര​െൻറ ഭീഷണിയും മാനസിക പീഡനവുമെന്ന് ബന്ധുക്കൾ. പുന്നയൂർ പഞ്ചായത്ത് ശ്മശാനത്തിന് കിഴക്ക് വലിയ തറയിൽ രാജേഷിനെ (28) വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. താലൂക്കാശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം വൈകീട്ട് മൃതദേഹം സംസ്കരിച്ചെങ്കിലും പിന്നീടാണ് മരണകാരണം പുറത്തറിയുന്നത്. 2015 മേയിൽ വിവാഹാവശ്യത്തിന് രാജേഷ് ഒന്നര ലക്ഷം രൂപ വടക്കേക്കാട് പഞ്ചായത്തിലെ കാടാമ്പുള്ളി സ്വദേശിയിൽനിന്ന് പലിശക്ക് വായ്പയെടുത്തിരുന്നു. പ്രത്യേക ഈടിന്മേലായിരുന്നില്ല വായ്പ. പല തവണയായി 3,55,000 രൂപ രാജേഷും പിതാവ് രാജനും തിരികെനൽകിയിരുന്നു. എന്നാൽ, പലിശ സഹിതം ആകെ അഞ്ച് ലക്ഷം രൂപ നൽകണമെന്നും വ്യാഴാഴ്ച രണ്ട് ലക്ഷം തിരിച്ചടക്കണമെന്നും പലിശ നടത്തിപ്പുകാരൻ ആവശ്യപ്പെട്ടതായി പിതാവ് രാജനും സഹോദരങ്ങളും പറയുന്നു. ഈ തുക നൽകാനില്ലാത്തതാണ് മരണത്തിലേക്ക് നയിച്ചത്. പണം നൽകാത്തതിന് ഒരിക്കൽ പലിശക്കാരൻ രാജേഷിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയിരുന്നു. നായരങ്ങാടിയിലെ സ്വർണക്കടയിൽനിന്ന് 30,000 രൂപ വാങ്ങി നൽകിയപ്പോഴാണ് അന്ന് വിട്ടയച്ചത്. രാജേഷിന് വന്ന ഫോൺകോളുകൾ പരിശോധിച്ചാൽ പലിശക്കാര​െൻറ ഭീഷണി വ്യക്തമാകുമെന്നും ബന്ധുക്കൾ പറഞ്ഞു. ഈ ഫോൺ ഇപ്പോൾ ഗുരുവായൂർ പൊലീസി​െൻറ കൈവശമാണ്. വടക്കേക്കാട് നായരങ്ങാടിയിൽ ഓട്ടോ ഡ്രൈവറായിരുന്നു രാജേഷ്. പിതാവ് രാജൻ എടക്കരയിൽ പോസ്റ്റുമാനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story