Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണാഘോഷം

ഓണാഘോഷം

text_fields
bookmark_border
കോടാലി: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ് വയോജന ക്ലബ്ബും അംഗന്‍വാടി വെല്‍ഫെയര്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി.സുബ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ബീന നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ലോനപ്പന്‍ കടമ്പോടിനെ അനുമോദിച്ചു. കോടാലി: എസ്.എഫ്.ഐ. കടമ്പോട് യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ ഓണാഘോഷവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. എഴുത്തുകാരന്‍ സുഭാഷ് മൂന്നുമുറി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് അബില്‍ സഹജന്‍ അധ്യക്ഷത വഹിച്ചു. ലോനപ്പന്‍ കടമ്പോട്, ഫോട്ടോഗ്രാഫര്‍ സുനില്‍ സപര്യ എന്നിവരെ അനുമോദിച്ചു. ഫാസ് പാഡി വാര്‍ഷികം കോടാലി: സാംസ്‌കാരിക സംഘടനയായ ഫാസ് പാഡിയുടെ 40ാം വാര്‍ഷികാഘോഷം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഫാസ് പ്രസിഡൻറ് പി.ജി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ലോനപ്പന്‍ കടമ്പോട്, എഴുത്തുകാരന്‍ സുഭാഷ് മൂന്നുമുറി എന്നിവരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story