Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവിശ്വാസ പ്രമേയം...

അവിശ്വാസ പ്രമേയം പാസായി; പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻറ് സുജിത്ത് ലാൽ പുറത്ത്

text_fields
bookmark_border
മാള: പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. പ്രസിഡൻറായിരുന്ന കെ.വി. സുജിത് ലാലിന് സ്ഥാനം നഷ്ടമായി. വോട്ടെടുപ്പിൽ പത്ത് അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. നാലുപേർ എതിർത്തു. ബി.ജെ.പി അംഗം വിട്ടുനിന്നു. യു.ഡി.എഫിലെ ഏഴുപേർക്കൊപ്പം സി.പി.എമ്മിലെ മൂന്ന് അംഗങ്ങൾകൂടി വോട്ട് രേഖപ്പെടുത്തിയതോടെയാണ് അവിശ്വാസപ്രമേയം പാസായത്. സി.പി.െഎയിലെ നാല് അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തെ എതിർത്തത്. മുമ്പ് സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ട സുജിത്ലാലിനോടുള്ള എതിർപ്പാണ് സി.പി.എം പ്രമേയത്തെ അനുകൂലിക്കാൻ കാരണം. ജനകീയ കമ്യൂണിസ്്റ്റ് മൂവ്‌മ​െൻറ് രൂപവത്കരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സുജിത് ലാലിനോട് പാർട്ടിക്കുള്ള എതിർപ്പ് ശക്തമാണ്. സുജിത് ലാലി​െൻറ പാർട്ടി ഒടുവിൽ സി.പി.െഎയില്‍ ലയിച്ചതോടെ എതിർപ്പ് രൂക്ഷമായി. കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച എം.പി.സോണിയെ തിരിച്ചെടുത്തതോടെ യു.ഡി.എഫിന് ഏഴും സുജിത്ലാല്‍ അടക്കം എൽ.ഡി.എഫിന് ഏഴും അംഗങ്ങളായി. നിലവിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ്. ആകെയുള്ള 15 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിനും എൽ.ഡി.എഫിനും ആറ് അംഗങ്ങള്‍ വീതവും ബി.ജെ.പിക്കും ജനകീയ കമ്യൂണിസ്്റ്റ് മൂവ്‌മ​െൻറിനും യു.ഡി.എഫ് വിമതനും ഓരോ അംഗവും ഉണ്ടായിരുന്നു. സോണിയെ കോൺഗ്രസ് തിരിച്ചെടുത്തതോടെ യു.ഡി.എഫിന് ഏഴും സുജിത്ലാല്‍ അടക്കം എൽ.ഡി.എഫിന് ഏഴും അംഗങ്ങളായിട്ടുണ്ട്. ബി.ജെ.പിയുടെ നിലപാട് ഇനി നിർണായകമാണ്. ബി.ജെ.പി യുടെ പിന്തുണ ആവശ്യമില്ലെന്നും അത്തരത്തില്‍ പ്രസിഡൻറ് സ്ഥാനത്ത് എത്തില്ലെന്നും ഇരുമുന്നണികളും പ്രഖ്യാപിച്ചിട്ടുണ്ട്. സുജിത്ത്‌ലാലിനെയും പാര്‍ട്ടിയെയും സി.പി.െഎ യില്‍ സ്വീകരിച്ചത് എൽ.ഡി.എഫ് ബന്ധം ഉലയാൻ ഇടയാക്കിയിട്ടുണ്ട്. സുജിത്ലാലുമായി അടുത്തിടെ ഉണ്ടായ തര്‍ക്കവും കൈയാങ്കളിയും ഇതി​െൻറ ഭാഗമായിരുന്നു. അതേസമയം,വൈസ് പ്രസിഡൻറ് ബീന സുകുമാരനെതിരെ യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായില്ല. അവിശ്വാസ പ്രമേയത്തെ എതിർത്തും അനുകൂലിച്ചും ഏഴുപേർ വീതം വോട്ട് ചെയ്തതോടെയാണ് പരാജയപ്പെട്ടത്. പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതുവരെ പ്രസിഡൻറി​െൻറ ചുമതലകൾ നിർവഹിക്കും. രണ്ടാഴ്ചക്ക് ശേഷമാണ് പുതിയ പ്രസിഡൻറിനെ െതരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story