Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുനക്കൽ ബീച്ചിൽ...

മുനക്കൽ ബീച്ചിൽ സ്നേഹോത്സവം

text_fields
bookmark_border
അഴീക്കോട്: ഓണാഘോഷങ്ങളുടെ ഭാഗമായി മുനക്കൽ ബീച്ച് ഡെസ്റ്റിനേഷൻ കൗൺസിൽ ടൂറിസം വകുപ്പി​െൻറയും ഡി.ടി.പി.സിയുടെയും സഹകരണത്തോടെ മുനക്കൽ ബീച്ചിൽ സംഘടിപ്പിക്കുന്ന സ്നേഹോത്സവത്തിന് ഇ.ടി.ടൈസൻ എം.എൽ.എ പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ വൈസ് പ്രസിഡൻറ് പി.എം. അബ്്ദുല്ല, കെ.പി. രാജൻ, സി.എ. നസീർ, ഷായി അയ്യാരിൽ, ഇ.വി. വേണു, ഒ.എ. സുരേഷ്, ഉണ്ണി പിക്കാസോ പഞ്ചായത്തംഗങ്ങളായ കെ.എം. സാദത്ത്, പ്രസീന റാഫി എന്നിവർ സംസാരിച്ചു. പത്തുവരെ ആഘോഷങ്ങൾ നടക്കും. ബലിപെരുന്നാൾ ആഘോഷം അഴീക്കോട്: ഇബ്രാഹിം പ്രവാചക​െൻറ ത്യാഗസ്മരണകളിൽ നാടെങ്ങും വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. അഴീക്കോട് പുത്തൻപള്ളിയിൽ എ.പി. അബ്്ദുൽ കരീം സഖാഫി, ദാറുൽ അമാൻ മസ്ജിദിൽ അസ്‌ലം അസ്ഹരി, ലിവാഉൽ ഇസ്‌ലാം മസ്ജിദിൽ ഷാഹുൽ വാടാനപ്പള്ളി, ഇർശാദ് മസ്ജിദിൽ അബ്്ദുൽ അസീസ് മിസ്ബാഹി, ബീച്ച് മുഹ്യിദ്ദീൻ മസ്ജിദിൽ മുസ്തഫ ലത്വീഫി, പേബസാർ മസ്ജിദു റഹ്മയിൽ ഷബീർ ബാഖവി, മസ്ജിദുൽ മുജാഹിദീനിൽ ഇ.കെ. ഇബ്രാഹിംകുട്ടി മൗലവി, മസ്ജിദുൽ ഹുദയിൽ മുഹമ്മദ് റാഫി എറിയാട്, കടപ്പൂര് പള്ളിയിൽ അലി ബാഖവി, ഐ.എസ്.സി മസ്ജിദിൽ അശ്റഫ് മൗലവി, ഖാദിരിയ മസ്ജിദിൽ മാഹീൻ സുഹ് രി, മാടവന പടിഞ്ഞാറെ മുഹ്യിദ്ദീൻ ജുമാ മസ്ജിദിൽ ഫസൽ സലഫി, യു ബസാർ മസ്ജിദിൽ ഇ.എ. മുഹമ്മദ് റഷീദ് മാടവന ബദരിയ മസ്ജിദിൽ ഷാഹുൽ ഹമീദ് സഖാഫി, അത്താണി ടൗൺ എം.ഐ.ടി മസ്ജിദിൽ അശ്റഫ് അൽ ഖാസിമി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story