Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയോധികയുടെ പണം...

വയോധികയുടെ പണം തട്ടിയതായി പരാതി

text_fields
bookmark_border
മാള: സര്‍ക്കാറി​െൻറ സഹായം ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് വയോധികയിൽനിന്ന് സ്ത്രീ പണം തട്ടിയതായി പരാതി. പഴൂക്കര നാനാട്ടില്‍ സുബ്രഹ്മണ്യ​െൻറ ഭാര്യ കാര്‍ത്തുവി​െൻറ (70) പണമാണ് നഷ്്ടപ്പെട്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്നും വലിയൊരു സംഖ്യ കാര്‍ത്തുവിന് പാസായിട്ടുണ്ടെന്നും ചെലവിലേക്കായി ആയിരംരൂപ തനിക്ക് നല്‍കണമെന്നും പറഞ്ഞാണ് മധ്യവയസ്സ് തോന്നിക്കുന്ന സ്ത്രീ വൃദ്ധയുടെ അടുത്തെത്തിയത്. വാര്‍ദ്ധക്യകാല സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്നും വലിയൊരു സഹായം ലഭിക്കുമെന്ന വിശ്വാസത്തില്‍ ഇവർ പലയിടങ്ങളില്‍ നിന്നായി കടം വാങ്ങിയ പണമാണ് തട്ടിപ്പ് കാരിയായ സ്ത്രീക്ക് നല്‍കിയത്. പണം കിട്ടിയ ഉടൻ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ചുരിദാര്‍ ധരിച്ചൊരു സ്ത്രീയാണ് തന്നെ കബളിപ്പിച്ചതെന്ന് കാര്‍ത്തു പറയുന്നു. കൊടുങ്ങല്ലൂര്‍ ഭാഗത്തും സമാനമായ തട്ടിപ്പ് നടന്നിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story