Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎട്ടുമാസത്തിനിടെ...

എട്ടുമാസത്തിനിടെ രണ്ടായിരത്തിലേറെ ശസ്ത്രക്രിയകള്‍; മാതൃകയായി ചാലക്കുടി താലൂക്ക് ആശുപത്രി

text_fields
bookmark_border
ചാലക്കുടി: എട്ടുമാസത്തിനുള്ളില്‍ രണ്ടായിരത്തിലേറെ ശസ്ത്രക്രിയകള്‍ നടത്തി സർക്കാർ ആതുരാലയങ്ങൾക്ക് മാതൃകയായി ചാലക്കുടി താലൂക്ക് ആശുപത്രി. പരിമിതികള്‍ ഏറെയുണ്ടെങ്കിലും ശസ്ത്രക്രിയ വിഭാഗത്തില്‍ 1000, മറ്റ് വിഭാഗങ്ങളില്‍ രണ്ടായിരത്തിലേറെയും ശസ്ത്രക്രിയകളാണ് ഈ വർഷം ഇതുവരെ നടന്നത്. കുറഞ്ഞ ചെലവില്‍ ശസ്ത്രക്രിയ സൗകര്യം ലഭിക്കുന്നതിനാല്‍ താലൂക്ക് ആശുപത്രി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗത്തിന് വലിയ ആശ്വാസമാണ്. മെഡിക്കല്‍ കോളജുകളിലും ഐ സ്‌പെഷല്‍ ആശുപത്രികളിലും നടക്കുന്ന കോങ്കണ്ണ് എന്ന കാഴ്ചാവൈകല്യം മാറ്റാനുള്ള ശസ്ത്രക്രിയയും ഇവിടെ നടക്കുന്നുണ്ട്. തിമിര ശസ്ത്രക്രിയയടക്കമുള്ള നേത്രചികിത്സകള്‍ ഇവിടെ സൗജന്യമാണ്. മൂന്ന് ലക്ഷത്തിലധികം ചെലവ് വരുന്ന മുട്ട്മാറ്റി വെക്കല്‍ ശസ്ത്രക്രിയ എല്ലുരോഗ വിഭാഗത്തില്‍ തുടര്‍ച്ചയായി നടന്നുവരുന്നുണ്ട്. കൂടാതെ കീഹോള്‍, നട്ടെല്ല്, സ്തന സംബന്ധമായ ശസ്ത്രക്രിയകള്‍, സ്‌കിന്‍ ഗ്രാഫ്റ്റ്, വെരിക്കോസിസ് വെയ്ന്‍, വയര്‍കുറയ്ക്കുന്നതിനുള്ള അബ്‌ഡോമിനോ പ്ലാസ്റ്റി, ഹെര്‍ണിയ തുടങ്ങിയവക്കും ഇവിടെ സൗകര്യമുണ്ട്. സൂപ്രണ്ട് എം.ജി. ശിവദാസാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നേത്രവിഭാഗത്തില്‍ ഡോ. പ്രീതയും എല്ലുരോഗവിഭാഗത്തില്‍ ഡോ. ജയകുമാർ, ഡോ. ആല്‍ബിന്‍ എന്നിവരും ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ഡോ. തങ്കപ്പനും മേല്‍നോട്ടം വഹിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story