Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേന്ദ്ര സർക്കാർ...

കേന്ദ്ര സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; മന്ത്രി

text_fields
bookmark_border
കൊടുങ്ങല്ലൂർ: ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രതിരോധം ഉയരുന്നത് തടയാൻ വർഗീയത ആയുധമാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതലാളിമാരെ കൂടുതൽ മുതലാളിമാരാക്കുകയും ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുകയും ചെയ്യുന്ന സാമ്പത്തിക നയമാണ് രാജ്യത്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമ്പാടി വേണു അധ്യക്ഷത വഹിച്ചു. ഏരിയാ െസക്രട്ടറിമാരായ പി.കെ. ചന്ദ്രശേഖരൻ, പി.എം.അഹമ്മദ്, പി.കെ. ഡേവിസ് എന്നിവർ സംസാരിച്ചു. ബജറ്റ് വിഹിതം; റോഡ് വികസനത്തിന് നടപടി തുടങ്ങി കൊടുങ്ങല്ലൂർ: കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ ബഡ്ജറ്റ് വിഹിതത്തിൽ ഉൾപ്പെടുന്ന റോഡ് വികസനം ആരംഭിക്കാൻ നടപടി പൂർത്തിയായി. മണ്ഡലത്തിലെ പ്രധാനപ്പെട്ട നാല് റോഡുകളുടെ വികസനമാണ് നടക്കു.5.4കോടിയുടെ പ്രവൃത്തികളാണ് ആരംഭിക്കുന്നതെന്ന് ഇ.ടി.ടൈസൺ എം.എൽ.എ. അറിയിച്ചു. അഴീക്കോട് പുത്തനപളളി-മുനക്കൽ ബീച്ച് റോഡ് 1.44 കോടി ചിലവഴിച്ച് നവീകരിക്കും. കോതപറമ്പ്-കാര റോഡ് ദേശീയപാത നിലവാരത്തിൽ ബി.എം ആൻറ് ബി.സി സാേങ്കതിക വിദ്യയിൽ വികസിപ്പിക്കും. 1.77 കോടി ഇതിനായി െചലവഴിക്കും. കൊടുങ്ങല്ലൂർ-എറിയാട് റോഡ് ബി.എം ആൻഡ് ബി.സിയിൽ ഒന്നര ക്കോടി െചലവഴിച്ച് നവീകരിക്കും. വി.കെ. ഗോപാലൻ സ്മാരക റോഡി​െൻറ ശേഷിക്കുന്നഭാഗങ്ങൾ 67 ലക്ഷം െചലവഴിച്ച് പണിതീർക്കുമെന്നും എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story