Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനീർമാതളത്തണലിൽ വനിത...

നീർമാതളത്തണലിൽ വനിത എഴുത്തുകാരുടെ സംഗമം

text_fields
bookmark_border
തൃശൂർ: കമല സുറയ്യയെ ഒാർക്കാനും അവരുെട സർഗ ജീവിതത്തി​െൻറ പ്രധാന്യം അറിയാനും വിലയിരുത്താനും മലയാളത്തിലെ പ്രമുഖ എഴുത്തുകാരികൾ ഒത്തുചേരുന്നു. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഇൗ മാസം ഒമ്പതിനും പത്തിനും പുന്നയൂർക്കുളത്തെ കമല സുറയ്യ സ്മാരകത്തിലാണ് സംഗമം. 'നീർമാതളത്തണലിൽ' കൂട്ടായ്മ ജ്ഞാനപീഠ ജേത്രി പ്രതിഭ റായ് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് നടക്കുന്ന സമ്മേളനത്തിൽ സാറാ ജോസഫ് അധ്യക്ഷത വഹിക്കും. ഹിന്ദി എഴുത്തുകാരി മൃദുല ഗാർഗ് മുഖ്യപ്രഭാഷണം നടത്തും. തമിഴ് എഴുത്തുകാരി സൽമ, കെ.വി. ശൈലജ, ഒ.വി. ഉഷ, ഡോ. സുലോചന നാലപ്പാട്ട്, മ്യൂസ് മേരി ജോർജ് എന്നിവർ സംസാരിക്കും. കെ.വി. അബ്ദുൽഖാദർ എം.എൽ.എ ഉപഹാരസമർപ്പണം നടത്തും. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ്, ജില്ല പഞ്ചായത്ത് അംഗം ടി.എ. ആയിഷ, േബ്ലാക്ക് പഞ്ചായത്ത് അംഗം ജെസീറ നസീർ, വാർഡ് അംഗം ലസിത സുനിൽ എന്നിവർ സംസാരിക്കും. ഉച്ചക്ക് രണ്ടിന് കമലയുടെ ആത്മനിഷ്ഠരചനകൾ സെമിനാറിൽ ഡോ. രേണുക (മാധവിക്കുട്ടിയുടെ കഥകൾ), ഡോ. ജി. ഉഷാകുമാരി (നോവലുകൾ), മിനി ആലീസ് (കവിതകൾ), ഡോ. എ.ജി. ഒലീന (ആത്മഭാഷണങ്ങൾ), ഡോ. കവിത ബാലകൃഷ്ണൻ (സ്ത്രീഭാവനയുടെ പൗരമണ്ഡലങ്ങൾ) എന്നിവർ പ്രബന്ധം അവതരിപ്പിക്കും. മാനസി മോഡറേറ്ററാകും. വൈകീട്ട് 6.30ന് തിരുവാതിരക്കളിയും തുടർന്ന് സ്ത്രീ, പക്ഷിയുടെ മണം എന്നീ കഥകളെ ആസ്പദമാക്കി സതീഷ് കെ. സതീഷ് സംവിധാനം ചെയ്ത കോഴിക്കോട് ഗ്രാൻമ തിയറ്റേഴ്സി​െൻറ 'എ​െൻറ നീർമാതളം' നാടകവും അവതരിപ്പിക്കും. നാലപ്പാട്ട് നാരായണമേനോെന കുറിച്ച് സരിത അശോകൻ നാലപ്പാട്ട് സംവിധാനം ചെയ്ത ഋഷി കവി, മാധവിക്കുട്ടിയെക്കുറിച്ച് സോഹൻലാൽ സംവിധാനം ചെയ്ത 'നീർമാതളത്തി​െൻറ പൂക്കൾ' ഡോക്യുമ​െൻററികളും പ്രദർശിപ്പിക്കും. 10ന് രാവിലെ 10മണിക്ക് സെമിനാറിൽ ഡോ.എസ്. ശാരദക്കുട്ടി (കമലയുടെ കഥകളിലെ സാർവലൗകികത), ഡോ. സി.എസ്. ചന്ദ്രിക (സ്ത്രീ സ്വത്വം കമലയുടെ കൃതികളിൽ), സുനിത ടി.വി (കമലയുടെ വ്യക്തിത്വം പ്രിയപ്പെട്ടവരിലൂടെ), ഡോ. ഷംഷാദ് ഹുസൈൻ (സാഹിത്യ ചരിത്രത്തിലെ കമല), ഡോ. മിനി പ്രസാദ് (കമലയുടെ കഥകളിെല കുട്ടികൾ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ. സുലോചന നാലപ്പാട്ട് മോഡറേറ്ററാകും. രവീന രവീന്ദ്ര​െൻറ കഥാസമാഹാരം 'ഒരു കുറ്റപത്രവും ഒമ്പത് മുറിവുകളും' ഡോ. ഇ.സന്ധ്യക്ക് നൽകി ഗിരിജപാതേക്കരയും രശ്മി മൂത്തേടത്തി​െൻറ കഥാസമാഹാരം 'മരങ്ങൾ കഥ പറയുേമ്പാൾ' ദീപ നിശാന്തിന് നൽകി ജാനമ്മ കുഞ്ഞുണ്ണിയും പ്രകാശനം ചെയ്യും. 4.30ന് സമാപന സമ്മേളനത്തിൽ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ സമാപന പ്രഭാഷണം നിർവഹിക്കും. കൂട്ടായ്മയിൽ നൂറ് എഴുത്തുകാരികൾ പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story