Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഞ്ഞിൽ കളിക്കാം,...

മഞ്ഞിൽ കളിക്കാം, അതിരപ്പിള്ളിയിൽ എത്തിയാൽ

text_fields
bookmark_border
അതിരപ്പിള്ളിയിൽ സ്നോ സ്റ്റോമിൽ ബക്രീദ് - ഒാണം ആഘോഷം തൃശൂർ: മഴ പെയ്തതോടെ വെള്ളച്ചാട്ടത്തിന് ജീവൻ വെച്ച അതിരപ്പിള്ളിയിൽ മഞ്ഞിൽ കളിക്കാനും സൗകര്യം. അമ്യൂസ്മ​െൻറ് ലോകത്തിെല പുതിയ ട്രെൻഡ് ആയ സ്നോ സ്റ്റോം പാർക്ക് ഇവിടെയെത്തുന്ന സഞ്ചാരികെള കാത്തിരിക്കുന്നു. മഞ്ഞുമലകളിൽ കളിച്ചുല്ലസിച്ച് അവധി ദിനങ്ങൾ ഉത്സവമാക്കുവാൻ അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിനരികിൽ 10ഡിഗ്രി സെൽഷ്യസ് സ്നോ സ്റ്റോമി​െൻറ പുത്തൻ അനുഭവം സജ്ജമായി കഴിഞ്ഞു. കശ്മീരിനെയും സ്വിറ്റ്സർലാൻഡിനെയും ഒാർമിപ്പിക്കുന്ന വിധത്തിൽ മഞ്ഞ് മൂടിയ താഴ്വരകളെ പോലെയുള്ള സ്നോ സ്റ്റോമിൽ മഞ്ഞുപാളികളിലും മലകളിലും കളിക്കാവുന്ന കളികളുടെ നീണ്ട നിര തന്നെയുണ്ട്. സ്നോ വേൾഡ്, സ്നോ ട്യൂബിങ്, സ്നോ സ്കൈവാക്ക്, വുഡൻ ബ്രിഡ്ജ്, സ്നോ േപ്ല ഹൗസ്, കിഡ്സ് േപ്ല ഏരിയ, ഡി.ജെ ഡാൻസ്, റിങ്ക്, സ്നോ കരോസിൽ, ഇഗ്ളൂ ഹൗസ്, സ്നോ മാറ്റ്, റൈഡ്, പെൻഗ്വിൻ കഫേ, േഫാേട്ടാ സ്റ്റോം (അനിമേറ്റഡ്, വൂൾഫ്) സ്നോ ഫോറസ്റ്റ്, റെയിൻ ഡിർ വിത്ത് െസ്ലഡ്ജ്, സ്നോ മാൻ, സ്നോ ക്വിൻ തുടങ്ങിയ റൈഡുകൾ സഞ്ചാരികളെ ആവേശത്തിലാഴ്ത്തും. മൈനസ് 10 ഡിഗ്രിയിൽ മഞ്ഞ് സന്ദർശകർക്ക് അനുഭവിക്കാനുതകുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. പതിനായിരം സ്ക്വയർഫീറ്റ് വിസ്തൃതിയിൽ മഞ്ഞിനെ അടുത്തറിയാനും ഉല്ലസിക്കാനും സാധ്യമായ ഇൻഡോർ റിയൽ സ്നോ തീം പാർക്ക് കേരളത്തിൽ ഇത് ആദ്യമാണ്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തന സമയം. ഒരു മണിക്കൂർ ആണ് സമയപരിധി. കോർപറേറ്റ് ഇവൻറുകൾ, ബെർത്ത്ഡേ പാർട്ടി, വെഡ്ഡിങ് ഷൂട്ട്, ഫാമിലി ഗെറ്റ് ടു ഗെദർ, ഫാമിലി ഷൂട്ട് എന്നിവക്കുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. അഡ്വാൻസ് ബുക്കിങ് സൗകര്യവും ഉണ്ട്. പ്രവേശന നിരക്ക് മുതിർന്നവർക്ക് 499 രൂപയും 28 ശതമാനം ജി.എസ്.ടിയും. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും 399 രൂപയും 28 ശതമാനം ജി.എസ്.ടിയും. കൂടുതൽ വിവരങ്ങൾ 94476 03344, 94477 75444.
Show Full Article
TAGS:LOCAL NEWS 
Next Story