Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാഭ്യാസ മന്ത്രി...

വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം

text_fields
bookmark_border
തൃശൂർ: നന്തിക്കര ഗവ. സ്കൂളി​െൻറ കഴുക്കോൽ തകർന്ന് വീണ സംഭവത്തി​െൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. മാതൃക വിദ്യാലയമാകുന്നതിന് സ്വന്തം മണ്ഡലത്തിലെ പ്രത്യേകം തിരഞ്ഞെടുത്ത സ്കൂളാണ് തകർന്നു വീണത്. അറ്റകുറ്റപ്പണി നടത്താതെ മണ്ഡലത്തിലും കേരളം മുഴുവനും ഹൈടെക് എന്ന് പറഞ്ഞു നടക്കുന്ന മന്ത്രിക്ക് ഉത്തരവാദിത്തത്തിൽനിന്ന് മാറിനിൽക്കാനാകില്ല. പ്രസിഡൻറ് ട്രഷറർ ടി.യു. ജെയ്സൺ, ടി.എ. ബാബുദാസ്, പി.യു. വിൽസൺ, സി.എൻ. വിജയകുമാർ, ടി.എ. ഷാഹിദ, എ.എസ്. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ബാറുകളുടെ ദൂരപരിധി കുറച്ചതിൽ പ്രതിഷേധം തൃശൂർ: ഫോർ സ്റ്റാറിന് മുകളിലുള്ള ബാറുകളുടെ ഭൂപരിധി അമ്പത് മീറ്ററായി കുറച്ചതിൽ മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ഉത്തരവ് ഉടൻ പിൻവലിക്കണം, മദ്യവർജനമെന്ന പ്രഖ്യാപിത നയത്തിൽനിന്നും വഴുതിമാറി മദ്യലഭ്യത വർധിപ്പിക്കാനും വ്യാപിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്. മദ്യ മാഫിയകളോട് കാണിക്കുന്ന പ്രത്യുപകാരമായി മാത്രമെ ഇതിനെ കാണാനാവൂയെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ല ചെയർമാൻ സി.സി. സാജൻ അധ്യക്ഷത വഹിച്ചു. കൺവീനർ പി.എൽ. ആൻറണി, ടി. ഗോപകുമാർ, ഫാ. ദേവസി പന്തല്ലൂക്കാരൻ, കെ.കെ. ഷാജഹാൻ, എം.ഡി. ഗ്രേസ്, കെ.എ. ഗോവിന്ദൻ, പ്രഫ. അന്നം ജോൺ, ജെയിംസ് മുട്ടിക്കൽ, ഇ.എ. ജോസഫ്, പി.എസ്. സുകുമാരൻ, സുനീഷ് സ്രാമ്പിക്കൽ, കെ.കെ. ചന്ദ്രശേഖരൻ, ചെറിയാൻ ഇ. ജോർജ്, കെ.കെ. സത്യൻ, വിത്സൻ പണ്ടാര വളപ്പിൽ, ആർ.കെ. തയ്യിൽ, റപ്പായി മേച്ചേരി, ബേബി പുതുശ്ശേരി, പി.െഎ. ജോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story