Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുരുക്ക്​ അഴിയാതെ...

കുരുക്ക്​ അഴിയാതെ കുതിരാൻ: യാത്രക്കാർ മണിക്കൂറുകൾ പെരുവഴിയിൽ

text_fields
bookmark_border
പട്ടിക്കാട്: ഒാണം-റമദാൻ തിരക്ക് വർധിച്ചതോടെ ദേശീയപാത ചുവന്നമണ്ണ് മുതൽ കുതിരാൻ വരെ ഗതാഗതക്കുരുക്ക് രൂക്ഷം. രണ്ട് ദിവസമായി തുടരുന്ന കുരുക്കിന് ശനിയാഴ്ചയും മാറ്റമില്ല. വാഹനങ്ങളുടെ നീണ്ടവരി ചുവന്നമണ്ണ് വരെ എത്തി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡിലെ കുഴികൾ കൂടുതൽ രൂക്ഷമായതോടെ വലിയ വാഹനങ്ങൾക്ക് യാത്ര ഏറെ ദുഷ്കരമാണ്. ഇതോടൊപ്പം നിരതെറ്റിച്ച് കയറിവരുന്ന സ്വകാര്യ ബസുകളും ചെറിയവാഹനങ്ങളും ഗതാഗതക്കുരുക്ക് കൂട്ടുന്നു. വളരെ അപൂർവം ദീർഘദൂര ബുസകൾ മാത്രമാണ് കുതിരാൻ ഒഴിവാക്കി പോകുന്നത്. മറ്റു വലിയ വാഹനങ്ങൾ ഇൗ വഴി വരുന്നുണ്ട്. കൂടാെത ഒാണാവധി ആരംഭിച്ചതോടെ കേരളത്തിലേക്ക് വരുന്നവരും അന്യസംസ്ഥാനങ്ങളിലേക്ക് യാത്രതിരിച്ചവരുടെയും തിരക്ക് വർധിച്ചിരിക്കുകയാണ്. ജോലി കഴിഞ്ഞ് ബസുകളിൽ വീട്ടിലേക്ക് പുറപ്പെടുന്നവർ മണിക്കൂറുകൾ കുരുക്കിൽപെട്ട് ഏറെ വൈകി എത്തുന്ന സാഹചര്യമാണ്. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story