Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗോരഖ്​പുരിൽ വീണ്ടും...

ഗോരഖ്​പുരിൽ വീണ്ടും 13 കുഞ്ഞുങ്ങൾ മരിച്ചു; രണ്ടു ദിവസത്തി​നിടെ മരണം 32

text_fields
bookmark_border
ഗോരഖ്പുർ: തുടർച്ചയായ ശിശുമരണങ്ങൾമൂലം ദേശീയ ശ്രദ്ധയാകർഷിച്ച ബി.ആർ.ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ദുരന്തങ്ങൾ തുടർക്കഥയാവുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളിൽ ഇവിടെ 13 കുഞ്ഞുങ്ങൾകൂടി മരിച്ചു. ഇതോടെ 2017ൽമാത്രം ഇവിടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 1,317 ആയി. കഴിഞ്ഞ ദിവസം മരിച്ച 13 കുഞ്ഞുങ്ങളിൽ 10 കുഞ്ഞുങ്ങൾ നവജാത ശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗത്തിലും മൂന്ന് കുട്ടികൾ കുട്ടികളുടെ വാർഡിലുമാണെന്ന് പുതുതായി ചാർജെടുത്ത പ്രിൻസിപ്പൽ ഡോ. പി.കെ. സിങ് അറിയിച്ചു. മസ്തിഷ്കവീക്കത്തെ തുടർന്ന് ഇവിടെ 53 കുട്ടികളെക്കൂടി പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ഇൗ രോഗം മൂലം പുതിയ മരണങ്ങളുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബറിൽ രണ്ട് ദിവസത്തിനിടെ 32 കുട്ടികൾ മരിച്ചു. ആശുപത്രി രേഖകൾ പ്രകാരം ഇൗ വർഷം ജനുവരിയിൽ-152, ഫെബ്രുവരി-122, മാർച്ച്-159, ഏപ്രിൽ-123, േമയ്-139, ജൂൺ-137, ജൂലൈ-128, ആഗസ്റ്റ് -325 എന്നിങ്ങനെയാണ് മരണസംഖ്യ. വളർച്ചയെത്താതെയുള്ള പ്രസവം, തൂക്കക്കുറവ്, മഞ്ഞപ്പിത്തം, ന്യുമോണിയ, മസ്തിഷ്കവീക്കം തുടങ്ങിയ പ്രശ്നങ്ങളുമായി നിരവധിേപരാണ് ആശുപത്രിയിലെത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story