Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമസ്​ജിദ് അങ്കണത്തിൽ...

മസ്​ജിദ് അങ്കണത്തിൽ സാഹോദര്യത്തി​െൻറ പൂക്കളം

text_fields
bookmark_border
കൊടുങ്ങല്ലൂർ: തീർത്ത് വെമ്പല്ലൂർ ഗ്രാമത്തിൽ പെരുന്നാൾഒാണാഘോഷം. വെമ്പല്ലൂർ ഹിറാ മസ്ജിദ് അങ്കണമാണ് മൈത്രിയുടെയും, സ്നേഹത്തി​െൻറയും സന്ദേശം ഉൾക്കൊണ്ട് വേറിട്ട ആഘോഷത്തി​െൻറ വേദിയായത്. മെസേജ് വെൽഫെയർ സൊസൈറ്റിയാണ് ബലിപെരുന്നാൾ, ഒാണം ആഘോഷം സംഘടിപ്പിച്ചത്. വർണപ്പൂക്കളങ്ങളും, കൈവെള്ളകളിൽ മനോഹര ചിത്രങ്ങൾ തീർത്ത മെഹന്തിയിലും അവർ ഒരുപോലെ കൈകോർത്തു. പായസം എല്ലാവരും ചേർന്ന് ഉണ്ടാക്കി വിതരണം െചയ്തു. കുട്ടികളുടെ പ്രച്ഛന്ന വേഷ മത്സരവും ഉണ്ടായിരുന്നു. സ്നേഹത്തി​െൻറ ഇൗ കൂട്ടായ്മ പുതിയ കാലത്തി​െൻറ പ്രതീക്ഷയാണെന്നും, ഇത് ഉയർത്തുന്ന സന്ദേശം നമ്മുടെ സമൂഹത്തിൽ പരന്നൊഴുകെട്ടയെന്നും ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ ഗുരുജി ജീവാനന്ദ മഹർഷി പറഞ്ഞു. പി.ഡി. അബ്ദുൽ റസാഖ് മൗലവി മുഖ്യപ്രഭാഷണം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.എ. ഹൈദ്രോസ്, ഷീല ബാബു എന്നിവർ മത്സര വിജയികൾക്ക് സമ്മാനവിതരണം നിർവഹിച്ചു. അബ്ദുസ്സലാം കണ്ണെഴുത്ത് അധ്യക്ഷത വഹിച്ചു. അനീഷ, സഫ്ന, സുനിത എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. അബ്ദുൽ ഗഫൂർ മൗലവി സ്വാഗതവും, ടി.ആർ. വിശ്വനാഥൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story