Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴയിൽ വീട് തകർന്നു

മഴയിൽ വീട് തകർന്നു

text_fields
bookmark_border
ചെറുതുരുത്തി: കനത്ത. കലാമണ്ഡലത്തിന് സമീപം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന മീൻ വിൽപന തൊഴിലാളി പറമ്പിൽ പീടികയിൽ സിദ്ദീഖി​െൻറ വീടാണ് കഴിഞ്ഞദിവസം രാത്രിയുണ്ടായ മഴയിൽ തകർന്നത്. വലിയ ശബ്ദം കേട്ടതോടെ സിദ്ദീഖും മകനും പുറത്തേക്കോടിയതിനാൽ ദുരന്തം ഒഴിവായി. ഭാര്യയും മറ്റ് കുട്ടികളും വിരുന്ന് പോയിരിക്കുയായിരുന്നു. പൊലീസ് കോമ്പിങ്ങിൽ നിരവധി പേർ പിടിയിൽ തൃശൂർ: സിറ്റി പൊലീസ് പരിധിയിൽ നടത്തിയ കോമ്പിങ്ങിൽ വിവിധ ക്രിമിനൽ കേസുകളിലെ പ്രതികൾ ഉൾപ്പെടെ 54 േപർ പിടിയിൽ. ഒരു പിടികിട്ടാപുള്ളിയും ക്രിമിനൽ കേസുകളിലെ മൂന്ന് പ്രതികൾ 50 വാറൻറ് പ്രതികളുമാണ് അറസ്റ്റിലായത്. ഗുണ്ടാസംഘാംഗങ്ങളുടെ ഒളിസേങ്കതങ്ങളിൽ 72 ഹോട്ടലുകൾ ലോഡ്ജുകൾ റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡുകളിലും പരിശോധനയുണ്ടായി. പൊതുസ്ഥലത്ത് മദ്യപാനം നടത്തിയ ഒമ്പതുപേർക്കെതിരെ അബ്കാരി നിയമപ്രകാരവും പൊതു ജനശല്യമുണ്ടാക്കിയ 30 േപർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം നടപടിയെടുത്തു. 464 പേർക്കെതിരെ മോേട്ടാ വാഹന നിയമപ്രകരം നടപടി സ്വീകരിക്കുകയും 83,100 രൂപ പിഴ ഇൗടാക്കുകയും ചെയ്തു. തൃശൂർ റേഞ്ച് െഎജിയുടെ നിർദേശ പ്രകാരം സിറ്റി പൊലീസ് കമീഷണർ രാഹുൽ ആർ. നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അശ്ലീല വീഡിയോ കാണിച്ച് പീഡനം; യുവാവ് പിടിയിൽ തൃശൂർ: സ്കൂൾ വിദ്യാർഥികളെ ബൈക്കിൽ കയറ്റികൊണ്ടുപോയി ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് ഉപദ്രവിച്ച കേസിൽ പ്രതി പിടിയിൽ. ഒറ്റപ്പാലം പത്തിരിപ്പാല ചക്രാട്ട് പറമ്പിൽ സുധീഷിനെയാണ് (29) ഇൗസ്റ്റ് സി.െഎ സേതു അറസ്റ്റ് ചെയ്തത്. പോക്സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. തൃശൂരിലെ ഹോട്ടൽ ജീവനക്കാരനാണ് പ്രതി. കോടതി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story