Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശമ്പളവും അവധിയുമില്ല;...

ശമ്പളവും അവധിയുമില്ല; ഫയർ​േഫാഴ്​സ്​ ഉദ്യോഗസ്​ഥർക്ക്​ ക​ണ്ണീരോണം

text_fields
bookmark_border
ഗുരുവായൂർ: ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് ഓണമെത്തിയിട്ടും ശമ്പളം ലഭിച്ചില്ല. സർക്കാറി​െൻറ എല്ലാ വകുപ്പുകളിലും ഓണം പ്രമാണിച്ച് നേരത്തെ ശമ്പളം നൽകിയപ്പോഴാണ് ഗുരുവായൂരിലെ ഫയർഫോഴ്സ് ഓഫിസ് ഉദ്യോഗസ്ഥർ ശമ്പളം ലഭിക്കാതെ ദുരിതത്തിലായത്. ഇവിടെയുണ്ടായിരുന്ന ക്ലർക്കിനെ തൃശൂരിലെ അസി.ഡിവിഷനൽ ഓഫിസിലേക്ക് സ്ഥലം മാറ്റിയതാണ് ജീവനക്കാർക്ക് വിനയായത്. ക്ലർക്ക് ഇല്ലാതായതോടെ ഡ്യൂട്ടിയിലുള്ള ഫയർമാൻമാർ തന്നെയാണ് ബില്ലുകൾ തയ്യാറാക്കി തൃശൂരിലെ ഓഫിസിലെത്തിക്കുന്നത്. ബില്ല് നൽകിയാലും അസി. ഡിവിഷണൽ വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം. ഈ ഓണത്തിനും ബില്ലുകൾ നൽകിയെങ്കിലും ഉത്രാടമെത്തിയിട്ടും ശമ്പളം ലഭിച്ചിട്ടില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഓണത്തിന് അവധി ലഭിക്കാനും സാധ്യതയില്ല. 47 ജീവനക്കാർ വേണ്ട സ്ഥലത്ത് 10 ഫയർമാൻമാരും നാല് ലീഡിങ് ഫയർമാൻമാരും നാല് ഡ്രൈവർമാരും മാത്രമാണുള്ളത്. പലരും തുടർച്ചയായി 24 മണിക്കൂറോളം ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. ഓണത്തിനും ശമ്പളമില്ലാതെ പലർക്കും 24 മണിക്കൂറും ജോലി ചെയ്യേണ്ടി വരും. ഏറെ പരിതാപകരമായ കെട്ടിടത്തിലാണ് ഫയർ ഫോഴ്സി​െൻറ ഓഫിസ് പ്രവർത്തിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story