Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightത്യാഗസ്മരണകളുമായി ബലി...

ത്യാഗസ്മരണകളുമായി ബലി പെരുന്നാൾ ആഘോഷം

text_fields
bookmark_border
ചാവക്കാട്: ഇബ്രാഹിം നബിയുടെയും പുത്രൻ ഇസ്മായിൽ നബിയുടെയും ത്യാഗ സ്മരണയുണർത്തി നാടെങ്ങും ബലി പെരുന്നാൾ ആഘോഷിച്ചു. ഈദ് ഗാഹുകളും പള്ളികളും ദൈവ കീർത്തനങ്ങളാൽ മുഖരിതമായി. നമസ്കാരാനന്തരം പലയിടങ്ങളിലും ബലിയറുക്കൽ നടന്നു. മുതുവട്ടൂർ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹിന് സുലൈമാൻ അസ്ഹരി നേതൃത്വം നൽകി. ടൗൺ ഈദ് ഗാഹ് കമ്മിറ്റി നോർത് ബൈപാസിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ ഷംസുദ്ദീൻ നദ്വി, അണ്ടത്തോട് ഹിറ മസ്ജിദ് കമ്മിറ്റി പാപ്പാളിയിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ പി.കെ. സൈനുദ്ദീൻ ഫലാഹി എന്നിവർ നമസ്കാരത്തിന് നേതൃത്വം നൽകി. മണത്തല ജുമാമസ്ജിദിൽ ഖമറുദ്ദീൻ ബാദുഷ തങ്ങൾ, എടക്കഴിയൂർ ജുമാമസ്ജിദിൽ അരിമ്പ്ര മുഹമ്മദ് ദാരിമി, തിരുവത്ര- കിറാമൻകുന്ന് മഹല്ല് ജുമാ മസ്ജിദിൽ- അബൂബക്കർ മിസ്ബാഹി, എടക്കഴിയൂർ ഖാദിരിയ്യ ജുമാ മസ്ജിദിൽ ശിഹാബുദ്ദീൻ ബാഖവി, അവിയൂർ ജുമാ മസ്ജിദിൽ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, അകലാട് ബദർപള്ളിയിൽ ബാദുഷ ബാഖവി, അകലാട് മുഹ്യിദ്ദീൻ പള്ളിയിൽ അബൂബക്കർ ജമാലി, അകലാട് ഖാദിരിയ്യ ജുമാ മസ്ജിദിൽ ജാബിർ ഫൈസി, ഒറ്റയിനി നബവി മസ്ജിദിൽ ഉമർ മുസ്ലിയാർ, അകലാട് ജുമാ മസ്ജിദിൽ പി.ടി. അബ്ദുല്ലകുട്ടി ഫൈസി, നാലാംകല്ല് മസ്ജിദിൽ സുഹൈൽ ഫൈസി എന്നിവർ നേതൃത്വം നൽകി. അകലാട് അമ്പാല താഹ ജുമാ മസ്ജിദിൽ ഉസ്മാൻ സഖാഫി, മന്ദലാംകുന്ന് ജുമാ മസ്ജിദിൽ അബ്ദുൽ ഗഫൂർ ഫൈസി, മന്ദലാംകുന്ന് മുഹ്യിദ്ദീൻ ജുമാ മസ്ജിദിൽ കുഞ്ഞാപ്പു മുസ്ലിയാർ, അണ്ടത്തോട് ജുമാ മസ്ജിദിൽ മുഹമ്മദ് അശ്റഫി, അണ്ടത്തോട് ബീച്ച് ജുമാ മസ്ജിദിൽ ശാക്കിർ ഫൈസി, അണ്ടത്തോട് തങ്ങൾപടിയിൽ ഹുസൈൻ അശ്റഫി, എടക്കര ജുമാ മസ്ജിദിൽ അബൂബക്കർ ലത്തീഫി, കുഴിങ്ങര ജുമാ മസ്ജിദിൽ പി.ടി. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, വെട്ടിപ്പുഴ മസ്ജിദുറഹ്മയിൽ അശ്റഫ് മൗലവി, ഉരുളുമ്മൽ ജുമാ മസ്ജിദിൽ ഹസൻ ഫൈസി, ചമ്മന്നൂർ ജുമാ മസ്ജിദിൽ അലി ദാരിമി, പരൂർ ഞാലിൽ ജുമാ മസ്ജിദിൽ മുഹമ്മദ് അഫ്സൽ ഫാളിലി, വടക്കെ പുന്നയൂർ പിലാക്കാട്ടേൽ ജുമാമസ്ജിദിൽ ഷിഹാബുദ്ദീൻ അസ്ഹരി, കൗക്കാനപ്പെട്ടി ജുമാ മസ്ജിദിൽ അലി അക്ബർ ഇംദാദി, പാണ്ടിക്കാട്, വടക്കേക്കാട് എരിഞ്ഞിപ്പടി മസ്ജിദിൽ മുഹ്യിദ്ദീൻ അൻവരി, മണികണ്ഠേശ്വരം മസ്ജിദ് സ്വഹാബയിൽ അബ്ദുറഹ്മാൻ ഫൈസി, കല്ലൂർ ജുമാ മസ്ജിദിൽ മുഹമ്മദ് നിസാർ ഫൈസി, കല്ലൂർ കർണാക്കിൽ ജുമാ മസ്ജിദിൽ മുഹമ്മദ് മുസ്ലിയാർ, തൊഴിയൂർ പാലേമാവ് ജുമാ മസ്ജിദിൽ മുഹ്യിദ്ദീൻ ദാരിമി, ഞമനേങ്ങാട് ജുമാ മസ്ജിദിൽ സുബൈർ സഅദി, പറയങ്ങാട്ട് ജുമാ മസ്ജിദിൽ അബ്ദുന്നാസർ ദാരിമി കുടക് എന്നിവർ നേതൃത്വം നൽകി. കുന്നംകുളം ടൗൺ മസ്ജിദിൽ നടന്ന ഇൗദ് ഗാഹിന് സലിം മമ്പാട് നേതൃത്വം നൽകി. പെരുമ്പിലാവ് ഇസ്ലാമിക് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ അൻസാർ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന ഇൗദ് ഗാഹിന് മുഹമ്മദ് റഫീഖും കേച്ചേരി അൽ ഇസ്ലാഹ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഇൗദ്ഗാഹിന് നഹ്മത്തുല്ലയും നേതൃത്വം നൽകി. വടുതല ജുമാമസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ബഷീർ അസ്ലമി നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story