Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരിയമ്പലം ബീച്ച്...

പെരിയമ്പലം ബീച്ച് ഫെസ്​റ്റ്​ തുടങ്ങി

text_fields
bookmark_border
അണ്ടത്തോട്: പുന്നയൂര്‍ക്കുളം പഞ്ചായത്ത് ബീച്ച് വികസന സമിതി സംഘടിപ്പിച്ച പെരിയമ്പലം ബീച്ച് ഫെസ്റ്റ് സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഉമ്മർ, പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ്, വൈസ് പ്രസിഡൻറ് വി. സുബൈദ, ബ്ലോക്ക് അംഗങ്ങളായ മൂസ ആലത്തയിൽ, ജസീറ, പഞ്ചായത്ത് അംഗങ്ങളായ കെ.എച്ച്. ആബിദ്, വി. നൗഷാദ്, കെ.എസ്. ഭാസ്കരൻ എന്നിവർ സംസാരിച്ചു. നാടന്‍ കലാരൂപങ്ങള്‍, പഞ്ചവാദ്യം, മേളം, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയും നടന്നു. ഞായറാഴ്ച വൈകീട്ട് നാലിന് മൈലാഞ്ചി മേള, രാത്രി അറേബ്യന്‍ നൈറ്റ്, തിങ്കളാഴ്ച വൈകീട്ട് ഓണവില്ല്, ഏഴിന് തിരൂര്‍ വിപഞ്ചിക അവതരിപ്പിക്കുന്ന പെരുങ്കളിയാട്ടം, നാടന്‍പാട്ട് സന്ധ്യ എന്നിവ അരങ്ങേറും. ചൊവ്വാഴ്ച നാലുമുതൽ കലാപരിപാടികള്‍, ഗിരീശന്‍ ഭട്ടതിരിയുടെ മ്യൂസിക്കല്‍ ആര്‍ട്ട് ലൈവ് എന്നിവ നടക്കും. പുന്നയൂര്‍ക്കുളം- പഞ്ചായത്തിലെ യുവപ്രതിഭകളെ അനുമോദിക്കുന്ന 'യുവപ്രതിഭ സംഗമം' മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കലക്ടര്‍ എ. കൗശിഗൻ, ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര എന്നിവര്‍ സംസാരിക്കും. രാത്രി സിനിമാറ്റിക് ഡാന്‍സ്. ബുധനാഴ്ച ഏഴിനു സമാപന സമ്മേളനം, കോഴിക്കോട് ആപ്പിള്‍ ബാൻഡി​െൻറ ഗാനമേള. കാര്‍ണിവല്‍, പ്രദര്‍ശനങ്ങള്‍ എന്നിവ 10 വരെ തുടരും. പെരുന്നാള്‍ ദിവസം നൂറുകണക്കിന് സന്ദര്‍ശകരാണ് ബീച്ചില്‍ എത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story