Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസ് അസോസിയേഷന്‍...

പൊലീസ് അസോസിയേഷന്‍ ഓണഘോഷം

text_fields
bookmark_border
പഴയന്നൂർ: കേരള പോലീസ് അസോസിയേഷന്‍ തൃശൂര്‍ റൂറല്‍ ജില്ല കമ്മിറ്റിയുടെ ഓണാഘോഷം കുമ്പളക്കോട് മാട്ടിന്‍മുകള്‍ ആദിവാസി കോളനിയില്‍ യു.ആര്‍.പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി യതീഷ്ചന്ദ്ര മുഖ്യാതിഥിയായിരുന്നു. കെ.പി.രാജു അധ്യക്ഷത വഹിച്ചു. ആദിവാസികള്‍ക്ക് ഓണപ്പുടവയും ഓണക്കിറ്റും വിതരണം ചെയ്തു. ഡിവൈ.എസ്.പി പി.വിശ്വംഭരന്‍, പഴയന്നൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ശോഭനരാജന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പത്മകുമാര്‍, സി.ഐ.സി.വിജയകുമാരന്‍, എസ്.ഐ.പി.കെ.ദാസ്, അസോസിയേഷന്‍ ഭാരവാഹികളായ കെ.എ.ബിജു, കെ.ഐ.മാര്‍ട്ടിന്‍, സുഭാഷ്, റാംമോഹന്‍, പഞ്ചായത്തംഗം പത്മജ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story