Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

സാമ്യമകന്നോരുദ്യാനം......

text_fields
bookmark_border
തൃശൂർ: തുമ്പയും മുക്കൂറ്റിയും തിരുതാളിയും ദശപുഷ്പങ്ങളും; അതായിരുന്നു പഴയ കാലം. നാട് വളർന്നപ്പോൾ തൊടികൾ ഇല്ലാതായി. മുറ്റത്തെ മണ്ണി​െൻറ മുകളിൽ ഇഷ്ടിക നിരന്നു, ചെടികൾ അന്യമായി; കൂട്ടത്തിൽ നാട്ടുപൂക്കളും. ഇല്ലാതാ‍കുന്ന ഇത്തരം പൂക്കളുടെ വീണ്ടെടുപ്പ് തൃശൂർ ജവഹർ ബാലഭവനിൽ ഒരുക്കിയത് പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന ഒായിസ്കയും സ്ത്രീ കൂട്ടായ്മയായ 'കണിക'യുമാണ്. നാട്ടുപൂക്കളുടെയും ചെടികളുടെയും പ്രദർശനം കാണാനെത്തിയ പുതുതലമുറ ആവേശവും കൗതുകവും അനുഭവിച്ചു. പൂക്കളെ സംരക്ഷിക്കാനും കുട്ടികൾക്കും യുവാക്കൾക്കും പരിചയപ്പെടുത്താനുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറിലധികം നാട്ടുചെടികളും പൂക്കളുംകൊണ്ട് പ്രദർശനം ഒരുക്കിയത്. ആരോഗ്യ, പരിസ്ഥിതി സംരക്ഷണത്തി​െൻറ പ്രധാന ഘടകങ്ങൾ കൂടിയാണീ പൂക്കളെന്ന് ഔഷധി പഞ്ചകർമ ആശുപത്രി സൂപ്രണ്ട് കൂടിയായ ഡോ.കെ.എസ്. രജിതൻ പറയുന്നു. നടൻ ജയരാജ് വാര്യർ പ്രദർശനം ഉദ്ഘാടനം ചെയ്തു. കണിക പ്രസിഡൻറ് വാസന്തി ഗോപാലൻ, സെക്രട്ടറി ഗിരിജ കേശവൻ, ഓയിസ്ക ജോ. സെക്രട്ടറി ഡോ.ജി.എസ്. വർഷ, നളിനി, ശ്രീദേവി അമ്പലപുരം, അന്നം ജോൺ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story