Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീച്ചി ഡാമിൽ 78.28...

പീച്ചി ഡാമിൽ 78.28 മീറ്റർ വെള്ളം

text_fields
bookmark_border
തൃശൂര്‍: പീച്ചി ഡാമിൽ ജലനിരപ്പ് സംഭരണശേഷിയുടെ 29 ശതമാനം മാത്രം. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 31ന് 71.77 മീറ്ററായിരുന്നത് ഈ വർഷം 78.28 മീറ്ററാണ്-ഏഴ് മീറ്റർ അധികം. 32.891 ദശലക്ഷം ഘനമീറ്ററാണ് ഇപ്പോഴുള്ള വെള്ളത്തി​െൻറ അളവ്. കഴിഞ്ഞ പത്ത് ദിവസങ്ങളിലായുള്ള തുടര്‍ച്ചയായ മഴയാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്. 21ന് ജലനിരപ്പ് 70.54 മീറ്ററും അളവ് 22.130 ദശലക്ഷം ഘനമീറ്ററുമായിരുന്നു. ജലസംഭരണിയുടെ പരമാവധി ജലവിതാനം 79.25 മീറ്ററും സംഭരണശേഷി 95 ദശലക്ഷം ഘനമീറ്ററുമാണ്. തുടരുന്ന മഴയും ശക്തമായ നീരൊഴുക്കും പ്രതീക്ഷ നല്‍കുന്നതാണെന്ന് ഇറിഗേഷന്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 10 ദശലക്ഷം ഘനമീറ്ററിലധികം വെള്ളം ലഭിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story