Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത നിർമാണത്തിലെ...

ദേശീയപാത നിർമാണത്തിലെ സുരക്ഷ വീഴ്​ച; പൊലീസിന്​ കോടതിയലക്ഷ്യത്തിന്​ നോട്ടീസ്​

text_fields
bookmark_border
തൃശൂർ: ദേശീയപാതയിൽ മണ്ണുത്തി-വടക്കഞ്ചേരി ഭാഗത്ത് നടക്കുന്ന വികസന പ്രവൃത്തികൾക്ക് ഹൈകോടതി നിർദേശിച്ച സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിൽ വീഴ്ച വരുത്തിയ പൊലീസിന് കോടതിയലക്ഷ്യ ഹരജിയിൽ നേരിട്ട് ഹാജരാവാൻ നോട്ടീസ് അയച്ചു. ഡി.സി.സി ജനറൽ െസക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തി​െൻറ ഹരജിയിലാണ് നടപടി. കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാനും കണ്ടെയ്നറുകൾ അടക്കമുള്ള വാഹനങ്ങൾ വേഗ നിയന്ത്രണം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും ആവശ്യത്തിന് പൊലീസിനെ വിന്യസിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാനും ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ട ചുമതല തൃശൂർ സിറ്റി പൊലീസ് കമീഷണർ, പാലക്കാട് എസ്.പി, മണ്ണുത്തി, പട്ടിക്കാട്, വടക്കഞ്ചേരി എസ്.െഎമാർ എന്നിവർക്കാണ് നൽകിയിരുന്നത്. എന്നാൽ സുരക്ഷ വ്യവസ്ഥകളിൽ വീഴ്ച തുടരുകയാണെന്നും പൊലീസ് ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നും കാണിച്ച് ഹരജിക്കാരൻ കോടതിയലക്ഷ്യ ഹരജി നൽകി. ഇതേത്തുടർന്നാണ് നോട്ടീസ് അയച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story