Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണത്തിനും മാലിന്യ...

ഓണത്തിനും മാലിന്യ മുക്തമല്ലാതെ നഗരം

text_fields
bookmark_border
തൃശൂര്‍: ഓണക്കാലവും നഗരത്തിന് മൂക്കുപൊത്താതെ രക്ഷയില്ല. 24 മണിക്കൂറിനകം നീക്കാന്‍ മേയര്‍ നിർദേശിച്ച അയ്യന്തോൾ പഞ്ചിക്കലിൽ ഒന്നര മാസം പിന്നിടുമ്പോൾ മാലിന്യം ഇരട്ടിയായി!. വടക്കേ ബസ് സ്റ്റാൻഡും, തേക്കിൻകാടും, ശക്തൻ നഗറും, പടിഞ്ഞാറെ കോട്ടയിലും കാണാം നിറയെ മാലിന്യ കുന്നുകൾ. കോർപറേഷൻ ഉടമസ്ഥതയിലുള്ള ജനറൽ ആശുപത്രിയും ഭിന്നമല്ല. അയ്യന്തോള്‍ പുഴക്കല്‍ റോഡില്‍ ലുലു കണ്‍വെന്‍ഷന്‍ സ​െൻററിനടുത്ത് പഞ്ചിക്കലിലെ മാലിന്യം തള്ളലിനെതിരെ നിരന്തരം പ്രക്ഷോഭം ഉയർന്നിട്ടും ഫലമില്ല. സാമൂഹിക വിരുദ്ധര്‍ ചാക്കിലും മറ്റും മാലിന്യം നിറച്ച് കൊണ്ടുവന്ന് തള്ളുകയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ മഴയില്‍ ഇവ പരന്നൊഴുകി കാൽനടക്കാർക്കുപോലും നടക്കാനാകാത്ത സ്ഥിതിയിലുമായി. ഇതോടൊപ്പം കക്കൂസ് മാലിന്യവും തട്ടുന്നുണ്ട്. കൗൺസിലർ എം.പി. ശ്രീനിവാസ​െൻറ കത്തി​െൻറ അടിസ്ഥാനത്തിലാണ് 24 മണിക്കൂറിനകം മാലിന്യം മുഴുവന്‍ നീക്കാന്‍ ആവശ്യപ്പെട്ട് മേയര്‍ അജിത ജയരാജൻ അയ്യന്തോള്‍ ഹെൽത്ത് ഇൻസ്പെക്ടർക്ക് ഉത്തരവ് നല്‍കിയത്. എന്നാൽ ഒന്നരമാസം പിന്നിട്ടിട്ടും നടപടി ഉണ്ടായില്ല. മേയര്‍ ഉത്തരവ് നല്‍കിയാലും മാലിന്യം എന്തു ചെയ്യുമെന്നാണ് ആരോഗ്യ വിഭാഗത്തി​െൻറ ചോദ്യം. അയ്യന്തോള്‍ മേഖലയിലെ ലാലൂരിലാണ് കോര്‍പറേഷ​െൻറ 80 വര്‍ഷമായി തുടരുന്ന ട്രഞ്ചിങ്ങ് ഗ്രൗണ്ട്. ഏഴ് വര്‍ഷമായി ഇത് പൂട്ടിയിട്ടിരിക്കയാണ്. അയ്യന്തോള്‍ പ്രദേശത്തെ മാലിന്യം സംസ്കരിക്കാനെങ്കിലും ശക്തന്‍ നഗറില്‍ സ്ഥാപിച്ചതുപോലുള്ള ആധുനിക മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story