Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒന്നിച്ചോണം;...

ഒന്നിച്ചോണം; പുതുചരിതമെഴുതി ജില്ലയിലെ തൊഴിലാളി സംഘടനകൾ

text_fields
bookmark_border
തൃശൂർ: ജില്ലയിലെ തൊഴിലാളി സംഘടനകൾ ഒരുമിച്ച് ഓണാഘോഷം സംഘടിപ്പിച്ചു. ഭരണകൂടങ്ങളുടെ തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ മാത്രമായിരുന്നു തൊഴിലാളി സംഘടനകളുടെ ഏകോപനമുണ്ടാക്കിയത്. ഇപ്പോഴിതാ ആഘോഷത്തിനും സന്തോഷത്തിനും കൂടി അവർ ഒന്നിച്ചു. ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി ആസ്ഥാനത്തായിരുന്നു ഓണാഘോഷം. സി.ഐ.ടി.യു, ബി.എം.എസ്, എച്ച്.എം.എസ് എന്നിവയുടെ പ്രതിനിധികൾ എത്തി. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി ഇ. ഉണ്ണികൃഷ്ണ​െൻറ ആശയം, പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളിയോട് പങ്കുവെക്കുകയായിരുന്നു. വിവരം സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് നേതാക്കളെ അറിയിച്ചതോടെ എല്ലാവർക്കും സന്തോഷം. ഓഫിസ് മുറ്റത്ത് നേതാക്കളെല്ലാവരും ചേർന്ന് പൂക്കളമിട്ട് തീരുന്നതിനിടെ ഡി.സി.സി ജില്ല പ്രസിഡൻറ് ടി.എൻ. പ്രതാപനുമെത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം. വർഗീസും ജില്ല സെക്രട്ടറി യു.പി. ജോസഫും മുൻ എം.എൽ.എ തേറമ്പിൽ രാമകൃഷ്ണനും എത്തിയതോടെ ആഘോഷത്തിന് ആഹ്ലാദമേറി. സുന്ദരൻ കുന്നത്തുള്ളി, ടി.വി.ചന്ദ്രമോഹൻ, യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശേരി, എം.പി.ഭാസ്കരൻ നായർ, മുൻ മേയർ ഐ.പി.പോൾ, ബി.എം.എസ് നേതാവ് എ.സി.കൃഷ്ണൻ, വൽസൻ പട്ടിക്കാട്, എച്ച്.എം.എസ് നേതാവ് പി. വിജയകുമാർ എന്നിവർ പെങ്കടുത്തു. പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഓണ ചർച്ചകൾക്കിടയിൽ ഇടക്ക് നേതാക്കളിൽ രാഷ്ട്രീയവും കയറി വന്നു. വിഭവസമൃദ്ധമായ സദ്യയും ഒന്നിച്ചുണ്ടു. ആശയപരമായും രാഷ്ട്രീയമായും വ്യത്യസ്ത ചേരികളിൽ നിൽക്കുമ്പോഴും മാനവീകതയും സൗഹൃദവും പുതിയകാലത്ത് അനിവാര്യമാകേണ്ട സാഹചര്യമാണെന്ന് നേതാക്കൾക്കെല്ലാം ഒരേ അഭിപ്രായം.
Show Full Article
TAGS:LOCAL NEWS 
Next Story