Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യാജ രേഖ ചമച്ച്​ ...

വ്യാജ രേഖ ചമച്ച്​ സ്വത്ത്​ തട്ടിയെടുത്ത കേസ്​: സ്വത്തുടമയുടെ ദുരുഹമരണം തൃശൂർ റൂറൽ ക്രൈംബ്രാഞ്ച്​ അന്വേഷിക്കും

text_fields
bookmark_border
കൊടുങ്ങല്ലൂർ: വ്യാജ രേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസിൽ സ്വത്തുടമ കണ്ണൂർ തളിപ്പറമ്പ് സ്വദേശിയും റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറുമായ പി.ബാലകൃഷ്ണ​െൻറ ദുരൂഹമരണം തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ഡിവൈ.എസ്.പി ഫ്രാൻസിസ് സെൽബി​െൻറ നേതൃത്വത്തിലുള്ള റൂറൽ ക്രൈംബ്രാഞ്ച് ടീമാകും അന്വേഷിക്കുക. ബാലകൃഷ്ണ​െൻറ സ്വത്ത് തട്ടിയെടുത്ത കേസിലെ അന്വേഷണത്തിനിടയിലാണ് കൊടുങ്ങല്ലൂരിൽ നടന്ന മരണം സംബന്ധിച്ച് ദുരൂഹത ഉയർന്നത്. 2011 സെപ്റ്റംബർ 11 നായിരുന്നു മരണം. സ്വത്ത് തട്ടിയ കേസ് അന്വേഷിക്കുന്ന പയ്യന്നൂർ പൊലീസ് കൊടുങ്ങല്ലൂരിലെത്തി വിവരം ശേഖരിച്ചിരുന്നു. ഇതിനിടെയാണ് കേസി​െൻറ ഗൗരവം കണക്കിലെടുത്ത് പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള നീക്കം. കേസിലെ പ്രധാന സൂത്രധാരരായ അഭിഭാഷക കെ.വി.ഷൈലജയും,ഭർത്താവ് പി.കൃഷ്ണകുമാറും ഇൗയിടെ അറസ്റ്റിലായിരുന്നു. മറ്റൊരു പ്രതിയായ ഷൈലജയുടെ സഹോദരി ജാനകി നേരത്തേ അറസ്റ്റിലായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story