Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപകട ഭീതിയിൽ അംഗൻവാടി

അപകട ഭീതിയിൽ അംഗൻവാടി

text_fields
bookmark_border
വടക്കേക്കാട്: പഞ്ചായത്തിലെ 15ാം വാർഡ് അംഗൻവാടി പ്രവർത്തിക്കുന്നത് പീടികമുറിയിൽ. രണ്ടു വർഷത്തിലധികം മദ്റസ കെട്ടിടത്തിൽ പ്രവർത്തിച്ച അംഗൻവാടിയാണ് പീടികമുറിയിൽ ഒതുങ്ങിയത്. കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് മൂന്നുമാസം മുമ്പാണ് മദ്റസ കെട്ടിടം ഒഴിയേണ്ടിവന്നത്. നൂറു ചതുരശ്ര അടി മാത്രം വിസ്തീർണമുള്ള മുറിയിൽ അധ്യാപികയും സഹായിയും പതിമൂന്നു കുട്ടികളുമാണുള്ളത്. ഇവർക്കുള്ള ഇരിപ്പിടങ്ങളും പഠനസാമഗ്രികളും അടുപ്പും പാചകവാതക സിലിണ്ടറുമെല്ലാം ഇടുങ്ങിയ മുറിയിലുണ്ട്. സുരക്ഷാ ഭീഷണി കാരണം പലരും കുട്ടികളെ അംഗൻവാടിയിലേക്ക് വിടുന്നില്ല. വ്യാഴാഴ്ച ഓണസദ്യയുണ്ണാൻ കുട്ടികളെ അധ്യാപികയും സഹായിയും ചേർന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. അപകട ഭീഷണി ഉയർന്ന സാഹചര്യത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. വാർഡിൽ സ്ഥലം കിട്ടാനില്ലാത്തതിനാലാണ് അംഗൻവാടി പീടിക മുറിയിൽ പ്രവർത്തിപ്പിക്കുന്നതെന്ന് വാർഡ് അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡൻറ് മറിയുമുസ്തഫ പറയുന്നു. എന്നാൽ, സ്ഥലം ലഭിക്കാത്തത് പ്രസിഡൻറി​െൻറ അലംഭാവമാണെന്ന് നാട്ടുകാർ ആരോപിച്ചു. അപകടാവസ്ഥയിൽ അംഗൻവാടി തുടരാൻ അനുവദിക്കില്ലെന്നും ഒരാഴ്ചക്കകം ബദൽ സംവിധാനം കണ്ടെത്തിയില്ലെങ്കിൽ പൂട്ടേണ്ടി വരുമെന്നും ഐ.സി.ഡി.എസ് ഒാഫിസർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story