Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ റെയില്‍വേ...

ഗുരുവായൂർ റെയില്‍വേ മേൽപാലത്തിന് കിഫ്ബി ഭരണാനുമതി

text_fields
bookmark_border
ഗുരുവായൂര്‍: നഗരവാസികള്‍ക്കും തീര്‍ഥാടകര്‍ക്കും ഓണ സമ്മാനമായി റെയില്‍വേ മേല്‍പാലത്തിന് 'കിഫ്ബി'യുടെ ഭരണാനുമതി. തീരാദുരിതമായ കിഴക്കെനടയിലെ റെയില്‍വേ ഗേറ്റിന് പരിഹാരമായാണ് മേല്‍പാലം നിര്‍മിക്കുന്നത്. 24 കോടിയുടെ പദ്ധതിക്കാണ് ബുധനാഴ്ച ചേര്‍ന്ന കിഫ്ബി യോഗം ഭരണാനുമതി നല്‍കിയതെന്ന് കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ അറിയിച്ചു. റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വിഭാഗം തയാറാക്കിയ വിശദ പദ്ധതി രേഖയാണ് അംഗീകരിച്ചത്. പാലം സംബന്ധിച്ച സാങ്കേതിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി. അടുത്ത ഘട്ടമായി ടെന്‍ഡര്‍ നടപടികളാണ്. 15 സ​െൻറ് സ്ഥലം മാത്രം ഏറ്റെടുത്താല്‍ മതി. ദിവസേന 30ലേറെ തവണ തുറന്നടക്കുന്ന ഗേറ്റ് സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് പാലം വരുന്നതോടെ ഇല്ലാതാകും. കിഴക്കെനടയിലെ ഗേറ്റ് വഴി കടന്നുപോകുന്ന വാഹനങ്ങളുടെ വൻ തോതിൽ വർധിച്ചിട്ടുണ്ട്. 2013 ല്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മ​െൻറ് കോര്‍പറേഷന്‍ തയാറാക്കിയ മേല്‍പാലത്തി​െൻറ രൂപരേഖക്ക് റെയില്‍വേ സാങ്കേതിക അനുമതി നല്‍കിയിരുന്നു. 462.8 മീറ്റര്‍ നീളവും 8.5 മീറ്റര്‍ വീതിയുമുള്ളതാണ് പാലം.
Show Full Article
TAGS:LOCAL NEWS 
Next Story