Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജലോത്സവക്കാലം: കനോലി...

ജലോത്സവക്കാലം: കനോലി പുഴക്ക് വഞ്ചിപ്പാട്ടിെൻറ താളം

text_fields
bookmark_border
വാടാനപ്പള്ളി: ജലോത്സവങ്ങളുടെ കാലമെത്തിയതോടെ കനോലി പുഴക്ക് വഞ്ചിപ്പാട്ടി​െൻറ താളം. ഒന്നാമതാകാൻ കനോലി പുഴയിൽ തുഴച്ചിൽ പരിശീലനവുമായി ക്ലബുകൾ തിരക്കിലാണ്. വിവിധ ബോട്ട് ക്ലബുകളാണ് രാവിലെയും വൈകീട്ടും പുഴയിൽ തുഴച്ചിൽ പരിശീലനം നടത്തി വരുന്നത്. കണ്ടശാംകടവ്, തൃപ്രയാർ ജലോത്സവങ്ങളാണ് മേഖലയിലെ പ്രധാന ജലോത്സവങ്ങൾ. പരിശീലനം കാണാനും കണ്ട ശാംകടവ് പാലത്തി​െൻറ മുകളിലും പുഴയോരത്തും ആളുകൾ തടിച്ചുകൂടുകയാണ്. തിരുവോണത്തിനാണ് തൃപ്രയാർ വള്ളംകളി . ജലരാജാക്കൻമാരായ ചുണ്ടൻ വള്ളങ്ങളേയും ചുരുളൻ വള്ളങ്ങളേയും പങ്കെടുപ്പിച്ചുള്ള മുഖ്യമന്ത്രിയുടെ പേരിൽ നടത്തുന്ന കണ്ടശാംകടവ് ജലോത്സവം രണ്ടോണനാളായ അഞ്ചിന് വൈകീട്ട് നടക്കും. ഓണം, ബക്രീദ് വിപണി അന്തിക്കാട്: ഓണം,ബ്രക്രീദ് വിപണി അന്തിക്കാട് തുറന്നു. കുടുംബശ്രീ വിപണനമേള, കർഷക സംഗമം ഘോഷയാത്ര, വിവിധ പരിപാടികൾ എന്നിവയും സംഘടിപ്പിച്ചു. മന്തി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മന്തി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ ഗീത ഗോപി, കെ.രാജൻ എന്നിവർ മുഖ്യാതിഥികളായി. അന്തിക്കാട് ബ്ലോക്ക്‌ പ്രസിഡൻറ് പി.സി. ശ്രീദേവി, പഞ്ചായത്ത് പ്രസിഡൻറ് കെ.എം. കിഷോർ കുമാർ, ജ്യോതിരാമൻ, വി.എ. ദിവാകരൻ, സുമൈറ ബഷീർ, എ.ബി. ബാബു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.ആർ. ശ്രീലത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story