Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹൈടെക് ക്ലാസ് മുറി...

ഹൈടെക് ക്ലാസ് മുറി തുറന്നു

text_fields
bookmark_border
ചെന്ത്രാപ്പിന്നി: ഹയര്‍സെക്കൻഡറി സ്കൂളിലെ ഹൈടെക് ക്ലാസ് മുറി ഇ.ടി. ടൈസൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.കെ. ജ്യോതിപ്രകാശ് അധ്യക്ഷത വഹിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ബൈന പ്രദീപ്‌, സ്കൂള്‍ മാനേജര്‍ കെ.സി. പ്രകാശന്‍, മതിലകം ബി.പി.ഒ ടി.എസ്. സജീവന്‍, പ്രധാന അധ്യാപകന്‍ പി.ബി.കൃഷ്ണകുമാര്‍, വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ ടി.വി. മനോഹരന്‍, പി.ടി.എ വൈസ് പ്രസിഡൻറ് എന്‍.കെ.അബ്്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. വാട്സ്ആപ്പ് കൂട്ടായ്മ സ്കൂളിലെ രോഗബാധിതനായ വിദ്യാർഥിക്ക് സൈക്കിളും ചികിത്സാ ധനസഹായവും നല്‍കി. സ്കൂൾ ബസ് കൈമാറി ചെന്ത്രാപ്പിന്നി: ചാമക്കാല ഗവ. മാപ്പിള ഹയര്‍സെക്കൻഡറി സ്കൂളിന് ഇ.ടി.ടൈസൻ എം.എല്‍.എ സ്കൂള്‍ ബസ് കൈമാറി. എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് ബസ് വാങ്ങിയത്. എടത്തിരുത്തി ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ബൈന പ്രദീപ്‌ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഗീത മോഹന്‍ദാസ്‌, ഷെറീന ഹംസ, ഉമറുല്‍ ഫാറൂഖ്, പി.ടി.എ പ്രസിഡൻറ് പി.കെ.ഹംസ, പ്രിന്‍സിപ്പൽ പി. നന്ദകുമാര്‍, പ്രധാന അധ്യാപകന്‍ പി.വി.റഫീഖ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story