Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണത്തിന്...

ഓണത്തിന് പൂക്കാലമൊരുക്കാൻ പാപ്പിനിവട്ടം ബാങ്ക്

text_fields
bookmark_border
മതിലകം: പാപ്പിനിവട്ടം ബാങ്കി​െൻറ കാർഷിക പ്രവർത്തനങ്ങളിൽ ഇനി പൂവും സ്ഥാനം പിടിക്കുന്നു. പച്ചക്കറി കർഷകർക്ക് തൈകളും വളങ്ങളും ജൈവകീടനാശിനികളും നൽകി അവരുടെ കാർഷികോൽപന്നങ്ങൾ ഉയർന്ന വിലയ്ക്ക് സംഭരിച്ച് സ്ഥിരമായി വിപണനം നടത്തുന്നതിന് പുറമെയാണ് ഈ ഓണക്കാലത്ത് പുഷ്പ കൃഷിയിലും മുേന്നറ്റം നടത്തിയത്.കയ്പമംഗലം, മതിലകം, എസ്.എൻ.പുരം പഞ്ചായത്തിലെ വിവിധ കർഷകർക്കും സ്കൂളുകൾക്കും 25,000 തൈകൾ വിതരണം നടത്തിയിരുന്നു. പൂക്കൾ ബാങ്ക് നേരിട്ട് കർഷകരിൽനിന്നും സംഭരിച്ചാണ് വിപണനം നടത്തുന്നത്. ദിവസം 100 കിലോയോളം പൂക്കളാണ് സംഭരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story