Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടിക്കാംതൊടി...

പട്ടിക്കാംതൊടി പുരസ്​കാരം കലാമണ്ഡലം കെ.ജി. വാസുദേവന്

text_fields
bookmark_border
ചെറുതുരുത്തി: കഥകളി കല്ലുവഴിച്ചിട്ടയുടെ ആചാര്യൻ പട്ടിക്കാംതൊടി രാവുണ്ണിമേനോ​െൻറ സ്മരണക്കായി ഏർപ്പെടുത്തിയ പട്ടിക്കാംതൊടി പുരസ്കാരത്തിന് കലാമണ്ഡലം കെ.ജി. വാസുദേവൻ അർഹനായി. വെള്ളിനേഴി സ്കൂളിലും സദനം ഗാന്ധിസേവ സദനത്തിലും കഥകളി അധ്യാപകനായിരുന്നു. കലാമണ്ഡലം പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കലാമണ്ഡലം ഗോപി, രജിസ്ട്രാർ ഡോ.കെ.കെ. സുന്ദരേശൻ, കഥകളി വടക്കൻ വകുപ്പധ്യക്ഷൻ കലാമണ്ഡലം കൃഷ്ണകുമാർ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. ഗുരുസ്മരണ ദിനമാചരിക്കുന്ന ഇൗമാസം 18ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പുരസ്കാരം സമർപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story