Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദേശത്ത് ജോലി...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്​ത്​ 72 ലക്ഷം തട്ടിയയാൾ പിടിയിൽ

text_fields
bookmark_border
തൃശൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 72 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ. മരത്താക്കര കുന്നംകാട്ടുകര പനംതോട്ടം വീട്ടിൽ ഷിബു ജേക്കബിനെ(45) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂസിലാൻഡിൽ ജോലി നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്ന് 12.5 ലക്ഷം രൂപ കൈപ്പറ്റി. പിന്നീട് പരിശീലനം എന്ന് പറഞ്ഞ് ഇന്തോനേഷ്യയിലേക്ക് കൊണ്ടുപോയി. ന്യൂസിലാൻഡിലേക്ക് പോകാൻ കഴിയാതെ ഇവർ ഇന്തോനേഷ്യയിൽ കുടുങ്ങി. തുടർന്ന് സ്വന്തം ചെലവിൽ നാട്ടിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. ന്യൂസിലാൻഡ് വിസ എന്ന പേരിലുള്ളത് വ്യാജ വിസയാണെന്നും പ്രതിക്ക് ആളുകളെ ന്യൂസിലാൻഡിലേക്ക് കൊണ്ടുപോകാൻ ലൈസൻസ് ഇല്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഒല്ലൂർ കുരിയച്ചിറ സ്വദേശി ഷാജിയുടെ പരാതിയിലാണ് അറസ്റ്റ്. ഈസ്റ്റ് എസ്.ഐ എം.ജെ. ജിജോ, എ.എസ്.ഐ മുരളീധരൻ, അഡീഷനൽ എസ്.ഐ അജയൻ, സീനിയർ സി.പി.ഒ രാജേന്ദ്രൻപിള്ള, സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ തൃശൂർ സി.ജെ.എം കോടതി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story