Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജയിൽ ചാടിയ പ്രതി എട്ടു ...

ജയിൽ ചാടിയ പ്രതി എട്ടു മാസത്തിനുശേഷം കോടതിയിൽ കീഴടങ്ങി

text_fields
bookmark_border
ജയിൽ ചാടിയ പ്രതി എട്ടു മാസത്തിനുശേഷം കോടതിയിൽ കീഴടങ്ങി വടകര: എട്ടു മാസം മുമ്പ് വടകര സബ്ജയിലിൽനിന്ന് രക്ഷപ്പെട്ട മയക്കുമരുന്നു കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. അഭിഭാഷകൻ മുഖേനയാണ് വടകര നാർക്കോട്ടിക് കോടതിയിൽ കീഴടങ്ങിയത്. ബ്രൗൺ ഷുഗർ കൈവശംവെച്ച കേസിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത കണ്ണൂർ അലവിൽ സ്വദേശി സുബൈദാസിൽ മനാഫ് (29) ആണ് വ്യാഴാഴ്ച അഡ്വ. പി.പി. സുനിൽകുമാർ മുഖേന കോടതിയിൽ ഹാജരായത്. പ്രതിയെ സെപ്റ്റംബർ രണ്ടു വരെ ജഡ്ജി എം.വി. രാജകുമാര റിമാൻഡ് ചെയ്തു. കണ്ണൂർ എക്സൈസ് ചുമത്തിയ ബ്രൗൺ ഷുഗർ കേസിലാണ് വടകര നാർക്കോട്ടിക് കോടതി ഉത്തരവ് പ്രകാരം വടകര സബ്ജയിലിലായിരുന്ന പ്രതി 2017 ജനുവരി ഏഴിന് വൈകീട്ട് നാലു മണിയോടെ ജയിൽ ചാടിയത്. തുടർന്ന് മൂന്നു ജയിൽ വാർഡന്മാരെയാണ് ജയിൽ ഡി.ജി.പി സസ്പെൻഡ് ചെയ്തത്. 13 പേരെ ഉൾക്കൊളളാൻ കഴിയുന്ന ജയിലിൽ ആ സമയത്ത് 40 റിമാൻഡ് പ്രതികളാണുണ്ടായിരുന്നത്. ജയിൽ ചാട്ടത്തി​െൻറ പേരിൽ വടകര പൊലീസ് മനാഫിനെതിരെ കേസെടുത്തെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തത്സമയം തന്നെ പൊലീസ് ചെക്ക് പോസ്റ്റുകളിലും സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലും വിവരം നൽകിയെങ്കിലും തുടരന്വേഷണം നടക്കാതെ പോയി.
Show Full Article
TAGS:LOCAL NEWS 
Next Story