Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണാഘോഷത്തിനിടെ...

ഓണാഘോഷത്തിനിടെ ത്യാഗരാജാര്‍ പോളിടെക്‌നിക്കില്‍ വിദ്യാർഥി സംഘർഷം

text_fields
bookmark_border
ആമ്പല്ലൂര്‍: ത്യാഗരാജാര്‍ പോളിടെക്‌നിക്കില്‍ ഓണം ആഘോഷത്തിനിടെ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. വിദ്യാര്‍ഥികളുടെ വടംവലി മത്സരം അവസാനിച്ച ശേഷമാണ് സംഘര്‍ഷം തുടങ്ങിയത്. കോളജിന് പുറത്ത് സംഘട്ടനം നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് ചൂരല്‍ വീശി ഓടിച്ചു. ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ഥി അലോഷിക് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സ്കൂളി​െൻറ ശോച്യാവസ്ഥ; പ്രധാനാധ്യാപകൻ പരാതി നൽകി ആമ്പല്ലൂര്‍:- സ്്റ്റാഫ് റൂമി​െൻറ ഉത്തരം തകര്‍ന്നു വീണ നന്തിക്കര ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപകന്‍ ജില്ല പഞ്ചായത്തില്‍ പരാതി നല്‍കി. ഹയര്‍ സെക്കൻഡറി സ്‌കൂളി​െൻറ ഭൗതിക വികസനത്തി​െൻറ ചുമതല ജില്ല പഞ്ചായത്തിനാണ്. ഉത്തരവും മേല്‍ക്കൂരയും ദ്രവിച്ച സ്‌കൂള്‍ അറ്റകുറ്റപ്പണി നടത്തിയിട്ട് വര്‍ഷങ്ങളായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി ഈ വര്‍ഷം ആറ് ഡിവിഷനുകള്‍ അധികമായി ആരംഭിച്ച സ്‌കൂളിൽ ഭക്ഷണശാലയിലാണ് അഞ്ച് ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഡിവിഷന്‍ സ്്റ്റാഫ് റൂമിലുമാണെന്ന് പരാതിയില്‍ പറയുന്നു. മാതൃകാ വിദ്യാലയമാക്കുന്നതിന് വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട നന്തിക്കര സ്‌കൂളിന് ഒരു വര്‍ഷം മുമ്പ് പത്തുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ല. ഇതിനിടയിലാണ് സ്്്റ്റാഫ് റൂമി​െൻറ ദ്രവിച്ച ഉത്തരം ഒടിഞ്ഞു വീണത്.
Show Full Article
TAGS:LOCAL NEWS 
Next Story