Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി.എസ്.ടി റിട്ടേൺ:...

ജി.എസ്.ടി റിട്ടേൺ: സമയം ദീർഘിപ്പിക്കണം: ചേംബർ ഒഫ് കൊമേഴ്സ്

text_fields
bookmark_border
തൃശൂർ: ജി.എസ്.ടി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം ദീർഘിപ്പിക്കണമെന്ന് ചേംബർ ഒാഫ് കോമേഴ്സ്. ജൂൈലയിലെ ജി.എസ്.ടി ആർ ഒന്ന് സമർപ്പിക്കാനുള്ള അവസാന തീയതി അഞ്ചാണ്. ഇതിനുള്ള ലിങ്ക് പ്രവർത്തന ക്ഷമമാകുന്നത് ഒന്നുമുതൽ മാത്രമാണ്. ഓണം, ബക്രീദ്, ശ്രീനാരായണഗുര ജയന്തി തുടങ്ങി വിശേഷ ദിവസങ്ങളോടനുബന്ധിച്ച് തുടർച്ചയായി അവധി ദിനങ്ങൾ വരുന്നത് മൂലം നിശ്ചിത തീയതിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കുകയെന്നത് ദുഷ്കരമാവും. ഈ സാഹചര്യം കണക്കിലെടുത്ത് രണ്ടാഴ്ചയെങ്കിലും സമയം ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന ധനകാര്യ മന്ത്രിമാർ നികുതി വകുപ്പ് കമീഷണർ ഡെപ്യൂട്ടി കമീഷണർ എന്നിവർക്ക് ചേംബർ ഒാഫ് കോമേഴ്സ് നിവേദനം നൽകി. ഭാരവാഹികൾ തൃശൂർ: ചേംബർ ഒാഫ് കോമേഴ്സ് വുമൺസ് വിങ് പ്രസിഡൻറായി പേളി ജോസിനെയും, സെക്രട്ടറിയായി ശോഭ ജോസിനെയും തെരഞ്ഞെടുത്തു. ഡോ.കനക പ്രതാപ് വൈസ് പ്രസിഡൻറ്, റൂബി ജോൺ ട്രഷറർ എന്നിവരാണ് മറ്റു ഭാരവാഹികൾ. ചേംബർ പ്രസിഡൻറ് സി.എ.സലിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് മഞ്ഞില, ട്രഷറർ ജോൺ ചിറ്റിലപ്പിള്ളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story