Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രഞ്ചിങ് ഗ്രൗണ്ടിൽ...

ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യ നീക്കം നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
ഗുരുവായൂര്‍: നഗരസഭയുടെ ചൂൽപ്പുറം ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് മാലിന്യം കൊണ്ടുവരുന്നത് നാട്ടുകാർ തടഞ്ഞു. മഴ പെയ്തതോടെ ട്രഞ്ചിങ് ഗ്രൗണ്ട് പരിസരത്ത് ദുർഗന്ധം രൂക്ഷമാവുകയും കറുത്ത വെള്ളം കാനകളിൽ കെട്ടിനിൽക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മാലിന്യവുമായി ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിയ ട്രാക്ടർ പുറത്തിറക്കാതെ തടയുകയായിരുന്നു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് വാര്യർ, കൗൺസിലർമാരായ എ.ടി. ഹംസ, കെ.വി. വിവിധ് എന്നിവർ നാട്ടുകാരുമായി ചർച്ച നടത്തി. ഉച്ചകഴിഞ്ഞ് നഗരസഭ ഓഫിസിൽ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരിയുമായി ചർച്ച നടത്തി. സംസ്കരണ പ്ലാൻറിനുള്ള ഷെഡി​െൻറ നിർമാണം അവസാനഘട്ടത്തിലാണെന്നും വൈദ്യുതി കണക്ഷൻ ലഭിച്ചാലുടൻ സംസ്കരണം ആരംഭിക്കുന്നതിനുള്ള നടപടി തുടങ്ങുമെന്നും അധ്യക്ഷ അറിയിച്ചു. ഉപാധ്യക്ഷൻ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് വാര്യർ, കൗൺസിലർ എ.ടി. ഹംസ എന്നിവരും നാട്ടുകാരെ പ്രതിനിധീകരിച്ച് ഹസൻ മംഗലത്ത്, സജിത് മാവേലിപറമ്പിൽ, ഷൈൻ കോട്ടപ്പടി എന്നിവരും പങ്കെടുത്തു. എന്നാൽ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കാൻ കോടതി അനുവദിച്ച സമയപരിധി കഴിെഞ്ഞന്നും ഇനിയും മാലിന്യം ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് കൊണ്ടുവന്നാൽ തടയുമെന്നുമാണ് നാട്ടുകാരുടെ നിലപാട്.
Show Full Article
TAGS:LOCAL NEWS 
Next Story