Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയു.എ.ഇയിൽ ഭാരതിയാർ...

യു.എ.ഇയിൽ ഭാരതിയാർ യൂനിവേഴ്​സിറ്റിയുടെ പേരിലുള്ള കേന്ദ്രങ്ങൾക്ക്​ അംഗീകാരമില്ല –വി.സി

text_fields
bookmark_border
കെ. രാജേന്ദ്രൻ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി കോയമ്പത്തൂർ: യു.എ.ഇയിൽ ഭാരതിയാർ യൂനിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രങ്ങൾക്ക് അംഗീകാരമില്ലെന്ന് വൈസ് ചാൻസലർ എ. ഗണപതി. തമിഴ്നാടിന് പുറത്തുള്ള കേന്ദ്രങ്ങളിൽ പ്രവേശനം നടത്തരുതെന്ന് നേരത്തേ നിർദേശം നൽകിയിരുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റ് നൽകാൻ യൂനിവേഴ്സിറ്റിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2014ൽ സർവകലാശാലകളോട് അതി​െൻറ പരിധിക്ക് പുറത്ത് പ്രവർത്തിക്കുന്ന വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ യു.ജി.സി നിർദേശിച്ചിരുന്നു. 2017 ജൂലൈയിൽ മദ്രാസ് ഹൈകോടതി ഇക്കാര്യത്തിൽ ഭാരതിയാർ യൂനിവേഴ്സിറ്റിക്ക് പ്രത്യേക ഉത്തരവ് നൽകിയിരുന്നു. പരിധിക്ക് പുറത്തുള്ള വിദൂര പഠന കേന്ദ്രങ്ങളും സ​െൻറർ ഫോർ പാർട്ണർഷിപ് പ്രോഗ്രാമുകളും അടച്ചുപൂട്ടണമെന്നായിരുന്നു ഉത്തരവ്. ഇതിനുശേഷവും യു.എ.ഇയിൽ അഞ്ചിലധികം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായാണ് ആരോപണം. സംഭവം വിവാദമായതോടെ യു.എ.ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് സർക്കുലർ പുറത്തിറക്കി. ഇത്തരം കേന്ദ്രങ്ങളിലെ കോഴ്സുകൾക്ക് ബന്ധപ്പെട്ട യൂനിവേഴ്സിറ്റിയുടെ അംഗീകാരമുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് രക്ഷിതാക്കളോടും വിദ്യാർഥികളോടും കോൺസുലേറ്റ് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story