Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓലക്കുടിലിൽ...

ഓലക്കുടിലിൽ താമസിക്കുന്ന വയോധികക്ക് എ.പി.എല്‍ റേഷന്‍ കാര്‍ഡ്

text_fields
bookmark_border
കൊടകര: ഓലക്കുടിലില്‍ ദുരിതജീവിതം നയിക്കുന്ന വയോധികക്ക് എ.പി.എല്‍ റേഷന്‍കാര്‍ഡ്. കൊടകര പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കുംഭാരതെരുവിലുള്ള പെനങ്ങല്ലൂര്‍ വീട്ടില്‍ കല്യാണിക്കാണ് പൊതുവിഭാഗത്തിലുള്ള റേഷന്‍കാര്‍ഡ് നല്‍കി സര്‍ക്കാര്‍ വലക്കുന്നത്. നിരാലംബയായ ഈ 75 കാരിയെ പൊതുവിഭാഗത്തില്‍ പെടുത്തിയതിനാല്‍ പ്രതിമാസം രണ്ട് കിലോ അരിമാത്രമാണ് ലഭിക്കുന്നത്. 13 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ കല്യാണി ഒറ്റപ്പെട്ടു. മണ്‍പാത്രനിര്‍മാണം നടത്തി ഉപജീവനം നടത്തുന്ന ഇവരുടെ കാല്‍മുട്ടുകള്‍ക്ക് വേദന ബാധിച്ചതിനാല്‍ ജോലി ചെയ്യാന്‍ കഴിയാതായി. മക്കളില്ലാത്ത ഇവര്‍ മറ്റുള്ളവരുടെ സഹായത്തോടെയാണ് ജീവിക്കുന്നത്. കുഭാരതെരുവില്‍ സ്വന്തമായുള്ള മുക്കാല്‍ സ​െൻറ് സ്ഥലത്തെ ഓലക്കുടിലിലാണ് താമസം. സമ്പൂര്‍ണ വൈദ്യുതീകരണത്തി​െൻറ ഭാഗമായി ഇവരുടെ കുടിലിലേക്ക് വൈദ്യുതി ലഭ്യമാക്കാന്‍ ശ്രമം നടന്നെങ്കിലും ഇവര്‍ വേണ്ടെന്ന് പറഞ്ഞതിനാല്‍ വെളിച്ചവും ഇവരുടെ കുടിലില്‍ എത്തിയിട്ടില്ല. റേഷന്‍കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റി തരണമെന്ന് ചാലക്കുടി സപ്ലൈ ഓഫിസില്‍ സങ്കടം അറിയിച്ച് കാത്തിരിക്കുകയാണ് കല്യാണി.
Show Full Article
TAGS:LOCAL NEWS 
Next Story