Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതുക്കാട്...

പുതുക്കാട് മേൽപാലത്തിന് നാട് കൈകോർക്കുന്നു

text_fields
bookmark_border
ആമ്പല്ലൂര്‍: അപകടങ്ങള്‍ പതിവായ ദേശീയപാത പുതുക്കാട് സ​െൻററില്‍ മേൽപാലം നിർമിക്കണമെന്ന ആവശ്യവുമായി നാട് കൈകോര്‍ക്കുന്നു. പുതുക്കാട് മേൽപാലം ജനകീയ സമിതി നേതൃത്വത്തില്‍ പ്രതീകാത്മക മനുഷ്യ മേൽപാലം തീര്‍ത്താണ് പ്രതിഷേധ സമരത്തിന് തുടക്കം കുറിക്കുന്നത്. നവംബര്‍ ഒന്നിന് വൈകീട്ട് നടക്കുന്ന പ്രതിഷേധ സമരം സി.ആർ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. മേല്‍പാലത്തിന് വേണ്ട സ്ഥലം ഏറ്റെടുക്കുക, അശാസ്ത്രീയ സിഗ്‌നല്‍ സംവിധാനം നീക്കം ചെയ്യുക, സര്‍വിസ് റോഡുകള്‍ നിര്‍മിക്കുക തുടങ്ങിയ പതിനൊന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് അധികൃതര്‍ക്ക് സമിതി നിവേദനം നല്‍കും. ജനകീയ സമിതി ഭാരവാഹികളായ ഷാജി കാട്ടിപറമ്പില്‍, സെബന്‍ പല്ലന്‍, സിജു പയ്യപ്പിള്ളി, റിസണ്‍ ചെവിടന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story