Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആയുർവേദ ആശുപത്രി...

ആയുർവേദ ആശുപത്രി കെട്ടിടത്തിന് ശിലയിട്ടു

text_fields
bookmark_border
കൊടുങ്ങല്ലൂർ: എറിയാട് ഗ്രാമപഞ്ചായത്തി​െൻറ കീഴിലുള്ള അഴീക്കോട് ഗവ. ആയുർവേദാശുപത്രി മാതൃകാ ആശുപത്രിയാക്കുന്നതി​െൻറ ഭാഗമായി ലാബ് ആൻഡ് ഫിസിയോ തെറപ്പി കെട്ടിടത്തിന് ശിലയിട്ടു. ഇ.ടി. ടൈസൻ എം.എൽ.എ ശിലാസ്ഥാപനം നിർവഹിച്ചു. തീരദേശ വികസന അതോറിറ്റി ഗ്രീൻബുക്ക് 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി 83 ലക്ഷം രൂപയാണ് ആശുപത്രിക്കായി സർക്കാർ അനുവദിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ. അനിത ജേക്കബ് മുഖ്യാതിഥിയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷ അംബിക ശിവപ്രിയൻ, ആർ. സന്തോഷ് കുമാർ, ജില്ല പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻറ് അബ്്ദുല്ല, ജനപ്രതിനിധികളായ ബേബി ജനാർദനൻ ,സുഗത ശശിധരൻ, കെ.പി. പുഷ്പൻ, പങ്കജാക്ഷൻ, ജ്യോതി സുനിൽ, ലിജി ബൈജു, ചീഫ് മെഡിക്കൽ ഓഫിസർ ഡോ.കെ.വി. വിജയനന്ദി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story