Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷേത്രങ്ങളിലെ...

ക്ഷേത്രങ്ങളിലെ രാഷ്​ട്രീയ അതിപ്രസരത്തിൽ ആശങ്ക ^ബ്രാഹ്മണസഭ

text_fields
bookmark_border
ക്ഷേത്രങ്ങളിലെ രാഷ്ട്രീയ അതിപ്രസരത്തിൽ ആശങ്ക -ബ്രാഹ്മണസഭ തൃശൂർ: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ ഗുരുവായൂരടക്കം നിരവധി ക്ഷേത്രങ്ങളിൽ രാഷ്ട്രീയ അതിപ്രസരം മൂലം ഭരണസ്തംഭനം അനുഭവപ്പെടുന്നതിൽ കേരള ബ്രാഹ്മണ സഭ ഭരണസമിതി യോഗം ഉൽക്കണ്ഠ രേഖപ്പെടുത്തി. ആരാധനാലയങ്ങളെ രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തനവേദിയാക്കാതെ ഭക്തജനങ്ങളുടെ വിശ്വാസങ്ങൾക്കും താൽപര്യങ്ങൾക്കും അനുസൃതമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പ്രഫ. ടി.കെ. ദേവനാരായണൻ അധ്യക്ഷത വഹിച്ചു. ടി.എസ്. കല്യാണരാമൻ, വി. പരമേശ്വരൻ, എൻ.കെ. ധർമരാജൻ, ടി.എസ്. ബാലസുബ്രഹ്മണ്യൻ, ടി.ആർ. ഹരിഹരൻ, എച്ച്. ഗുരുവായൂരപ്പൻ, സെക്രട്ടറി ടി.എസ്. വിശ്വനാഥയ്യർ, എൻ.ആർ.പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു. നവംബർ 20 മുതൽ 25 വരെ ദുഷ്യന്ത് ശ്രീധറി​െൻറ നേതൃത്വത്തിൽ ജ്ഞാനയജ്ഞത്തിനും, ജനുവരി ആദ്യവാരത്തിൽ ശ്രീ ത്യാഗരാജ ആരാധനാമഹോത്സവം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story